വടക്കാഞ്ചേരിയില്‍ ഇരുമ്പു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് യുവതി മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മകള്‍ക്കും സഹോദരനും പരിക്ക്

രേണുകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന എന്നിവര്‍ക്കും ഷോക്കേറ്റു. 

New Update
renuka

തൃശൂര്‍: വടക്കാഞ്ചേരിയില്‍ യുവതിക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. പുന്നംപറമ്പ് ഉന്നതിയില്‍ ഈശ്വരന്റെ മകള്‍ രേണുക (41) ആണ് ഇരുമ്പു ഗ്രില്ലില്‍ നിന്നു ഷോക്കേറ്റ് മരിച്ചത്.

Advertisment

രേണുകയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സഹോദരന്‍ രതീഷ്, രേണുകയുടെ മകള്‍ ദേവാഞ്ജന എന്നിവര്‍ക്കും ഷോക്കേറ്റു. 


വീടിനു പിറകിലെ ഇരുമ്പു ഗ്രില്ലില്‍ പിടിച്ച രേണുകയ്ക്ക് ഷോക്കേറ്റു. കരച്ചില്‍ കേട്ട് മകള്‍ ദേവാഞ്ജനയും സഹോദരന്‍ രതീഷും ഓടിയെത്തി. രേണുകയെ രക്ഷപ്പെടുത്താന്‍ നടത്തിയ ശ്രമത്തിനിടെ ഇരുവര്‍ക്കും ഷോക്കേറ്റ് തെറിച്ചു വീണ് പരിക്കേറ്റു.


മൂന്ന് പേരേയും വടക്കാഞ്ചേരി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേണുകയുടെ ജീവന്‍ രക്ഷിക്കാനായില്ല. 

Advertisment