സുജയ പാർവതി ബിഗ് ടിവിയിലേക്ക്, റിപ്പോർട്ടർ ടിവിക്ക് തിരിച്ചടി; ഗുഡ് ഈവനിങ് ഷോ അടക്കം നിർണായക പരിപാടികളിൽ മാറ്റം. മാധ്യമപ്രവർത്തകരെ ബിഗ് ടിവിയും റിപ്പോർട്ടർ ടിവിയും കൊത്തിക്കൊണ്ടു പോകുമ്പോൾ ആളില്ലാ കൂടാരമായി മാറി ട്വൻ്റി ഫോർ. മലയാളം വാർത്താ ചാനൽ രംഗത്ത് ജീവനക്കാരുടെ കൂടുമാറ്റം ശക്തം

New Update
sujaya parvathy

കൊച്ചി: പ്രശസ്ത വാർത്താ അവതാരക സുജയ പാർവതി റിപ്പോർട്ടർ ടിവി വിടുന്നു. അനിൽ ആയിരുരിൻ്റെ നേതൃത്വത്തിൽ പുതുതായി ആരംഭിക്കുന്ന ബിഗ് ടിവിയിലേക്കാണ് സുജയ പാർവ്വതിയുടെ ചുവടുമാറ്റം. 

Advertisment

റിപ്പോർട്ടർ ടിവിയിൽ കോ- ഓർഡിനേറ്റിങ്ങ് എഡിറ്ററായ സുജയ ഒരാഴ്ചയായി അവധിയിലാണ്. രാജിക്ക് മുൻപുള്ള കൂളിങ്ങ് പിരീഡ് എന്ന നിലയിലാണ് സുജയ അവധിയിൽ പ്രവേശിച്ചതെന്നാണ് അവരുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. 


സ്കൂൾ കലോത്സവവും നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള വാർത്തകളും നിറയുന്ന ദിവസങ്ങളിൽ നിറഞ്ഞു നിൽക്കേണ്ട സുജയ പാർവതി  രാജിവെക്കുന്നതിന് മുന്നോടിയായിട്ടാണ് അവധിയെടുത്ത് മാറി നിൽക്കുന്നത്. 


സുജയ പോകുന്നു എന്ന് മനസിലാക്കിയ റിപ്പോർട്ടർ മാനേജ്മെൻ്റ് ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണ്.

സുജയ പാർവതി അവതരിപ്പിച്ചു കൊണ്ടിരുന്ന ഗുഡ് ഈവനിങ് ഷോ മാനേജിങ് എഡിറ്റർ ആൻ്റോ അഗസ്റ്റിൻ്റെ വിശ്വസ്തയായ വിനീതാ വേണുവിനെ ഏൽപ്പിച്ചു. 

ഡോ. അരുൺ കുമാറും സ്മൃതി പരുത്തിക്കാടും ജിമ്മി ജെയിംസുമുള്ള റിപ്പോർട്ടർ ടി വി യുടെ ന്യൂസ് ഡസ്കിനെ ചലിപ്പിക്കുന്നത് വിനീതാ വേണുവാണ്. മാനേജിങ്ങ് ഡയറക്ടർ കൂടിയായ ആൻ്റോ അഗസ്റ്റിൻ്റെ നിർലോഭമായ പിന്തുണയിലാണ് സീനിയേഴ്സിനെ മറികടന്ന്  വിനീതാ വേണു റിപ്പോർട്ടർ ടി വി ഡസ്കിനെ അടക്കി ഭരിക്കുന്നത്. 


മോണിങ്ങ് ഷോയ്ക്ക് ഒപ്പം റിപ്പോർട്ടറിന് റേറ്റിങ്ങ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഷോയാണ് സുജയ അവതരിപ്പിച്ചിരുന്ന ഗുഡ് ഈവനിങ് ഷോ. സുജയക്ക് പകരക്കാരിയായി ഇറക്കിയിരിക്കുന്ന വിനീതക്ക് അതേ റേറ്റിങ് കൂടി നിലനിർത്താൻ സാധിച്ചാൽ ചാനലിൽ വൻ സ്വീകാര്യതയാകും ലഭിക്കുക. 


ലീവ് എടുത്ത് മാറി നിൽക്കുന്ന സുജയ പാർവതിയോട് നിലപാട് വ്യക്തമാക്കണം എന്നും റിപോർട്ടർ മാനേജുമെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഗ് ടിവിക്ക് ഒപ്പം ന്യൂസ് മലയാളം 24x7 ചാനലുമായും സുജയ ചർച്ച നടത്തുന്നതായി പ്രചരണമുണ്ട്. 

സുജയ രാജി വെച്ച് ഇറങ്ങുന്നത് റിപ്പോർട്ടർ ടിവിയെ സാരമായി ബാധിച്ചേക്കും. ഉണ്ണി ബാലകൃഷ്ണൻ പോയതോടെ സുജയ പാർവ്വതിയുടെ പച്ചയിലാണ് മീറ്റ് ദി എഡിറ്റർ ഷോ നിലനിൽക്കുന്നത്. 

ഉണ്ണി ബാലകൃഷ്ണന് പകരക്കാരനായി വന്ന ജിമ്മി ജെയിംസ് കട്ട ശോകമാണെന്നാണ് വിലയിരുത്തൽ. അന്തംകമ്മികളെ നാണിപ്പിക്കുന്ന നിലവാരത്തിൽ സിപിഎമ്മിനെ ന്യായീകരിക്കുന്ന അരുൺ കുമാറിന് വിശ്വാസ്യതയില്ല. 

കോൺഗ്രസ് അനുകൂല സമീപനം സ്വീകരിക്കുന്ന സ്മൃതി പരുത്തിക്കാടിന് റിപോർട്ടറിനെ സ്വന്തം ചാനലായി കരുതുന്ന ഇടത് പക്ഷ പ്രേക്ഷകരിൽ തെറിയും ശകാരവുമാണ്. 


എന്നാൽ സുജയ പാർവതി ബിജെപി അനുകൂല നിലപാട് ഉയർത്തിപ്പിക്കുന്നതിൽ മറ്റ് രണ്ട് കൂട്ടർക്കും അമർഷവുമുണ്ട്.  എന്നിരുന്നാലും സുജയ രാജി വെക്കുന്നതോടെ ഈ ബാലൻസിം​ഗ് നഷ്ടമാകുമെന്നതാണ് റിപ്പോർട്ടറിനുള്ള പ്രധാന വെല്ലുവിളി. 


ബിഗ് ടിവിയുടെ വരവോടെ മലയാളം വാർത്താ ചാനൽ രംഗത്ത് കൂടുമാറ്റം ശക്തമായിരിക്കുകയാണ്. ബിഗ് ടിവിയുടെ വരവ് റിപ്പോർട്ടറിനെയാകും ബാധിക്കുക എന്നാണ് കരുതിയിരുന്നത്. എന്നാൽ ജീവനക്കാരുടെ കൊഴിഞ്ഞു പോക്കിൽ അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിൽ ആയിരിക്കുന്നത് ട്വൻ്റി ഫോർ ന്യൂസ് ചാനലാണ്.

ഡസ്കിലും ബ്യൂറോയിലും ജോലിചെയ്യുന്ന മാധ്യമപ്രവർത്തകരെ ബിഗ് ടിവിയും റിപ്പോർട്ടർ ടിവിയും കൊത്തിക്കൊണ്ടു പോകുമ്പോൾ ആളില്ലാ കൂടാരമായി മാറിയിരിക്കുകയാണ് ട്വൻ്റി ഫോർ. 

ആകെ എത്രപേർ രാജിവെച്ചെന്നോ ഇനി എത്രപേർ രാജിവെക്കുമെന്നോ ഒരു കണക്കുമില്ലാത്ത അവസ്ഥയിലാണ് ട്വൻ്റി ഫോർ ചാനൽ. ഒരു ഡസനിലേറെ ജേർണലിസ്റ്റുകൾ ഇതിനകം ട്വൻ്റി ഫോർ വിട്ടു കഴിഞ്ഞു. ഇനിയും കൂടുതൽ പേർ  രാജി വെയ്ക്കാനുണ്ട്.


അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടം നയിക്കുന്ന കോഴിക്കോട് മേഖലയിൽ നിന്നാണ് ട്വൻ്റി ഫോറിന് ഏറ്റവും കൂടുതൽ റിപ്പോർട്ടർമാരെ നഷ്ടമായത്. ദീപക് ധർമ്മടത്തോടുള്ള എതിർപ്പാണ് കൂട്ട രാജിക്കുള്ള  കാരണങ്ങളിൽ ഒന്ന്. 


തിരുവനന്തപുരം ബ്യൂറോയിൽ നിന്നും മൂന്നോ നാലോ പേർ രാജി വെച്ചിട്ടുണ്ട്. ട്വൻ്റി ഫോർ വിടുന്നവർ എറെയും  സ്ഥാപനത്തിൻറെ ചില വൈരികളായ റിപ്പോർട്ടറിലേക്ക് ആണ് പോകുന്നത് എന്നതും ട്വൻ്റി ഫോർ മാനേജ്മെന്റിനെ വിഷമിപ്പിക്കുന്നുണ്ട്.

കുറഞ്ഞ ശമ്പളവും ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായരുടെ പരിധിവിട്ട പെരുമാറ്റവും രാജിക്ക് കാരണമായിട്ടുണ്ട്. മാധ്യമ പ്രവർത്തകർ കൂട്ടത്തോടെ രാജി വെക്കാൻ തുടങ്ങിയതോടെ അവശേഷിക്കുന്ന ജീവനക്കാരും കടുത്ത ആശങ്കയിലാണ്.

Advertisment