റേറ്റിം​ഗിൽ മുന്നിൽ നിൽക്കുന്ന ഏഷ്യാനെറ്റും റിപ്പോർട്ടർ ടിവിയും തമ്മിലുള്ള മത്സരം നിയമപോരാട്ടത്തിലേയ്ക്ക്...വ്യാജവാർത്ത നൽകിയെന്നാരോപിച്ച് റിപ്പോർട്ടർ ടിവിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് മേധാവിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറും, ഏഷ്യാനെറ്റിനെതിരെ റിപ്പോർട്ടർ ചാനൽ മേധാവി ആന്റോ അ​ഗസ്റ്റിനും

രാജീവ് ചന്ദ്ര ശേഖറുമായി ബന്ധമില്ലാത്ത ബിപിഎല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയെന്നാണ് റിപ്പോർട്ടർ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം

New Update
ASIANET-REPORTER

കൊച്ചി: മലയാളത്തിലെ നമ്പർ വാർത്താചാനലുകളായ ഏഷ്യാനെറ്റും റിപ്പോർട്ടർ ടിവിയും തമ്മിലുള്ള റേറ്റിം​ഗ് മത്സരത്തിനിടെ തനിക്കെതിരെ വ്യാജവാർത്തകൾ പടച്ചുവിടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ഏഷ്യാനെറ്റ് ന്യൂസ് മേധാവിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ രം​ഗത്ത് എത്തി.

Advertisment

 റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുകയും ചെയ്തു.

രാജീവ് ചന്ദ്ര ശേഖറുമായി ബന്ധമില്ലാത്ത ബിപിഎല്‍ എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത നല്‍കിയെന്നാണ് റിപ്പോർട്ടർ ടിവിക്കെതിരെയുള്ള പ്രധാന ആരോപണം. 

ASIANET NEWS

അതേസമയം, അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ചെന്ന് ആരോപിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിനെതിരെ റിപ്പോര്‍ട്ടര്‍ ടിവിയുടെ നീക്കം.

reporter asianet

രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെ 15 പേര്‍ക്കാണ് ആന്റോ അഗസ്റ്റിന്‍ മേധാവിയായ റിപ്പോര്‍ട്ടര്‍ ടിവി വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. 150 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ് സുരേഷാണ് റിപ്പോര്‍ട്ടര്‍ ടിവിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ടി വി ഉടമ ആന്റോ അഗസ്റ്റിന്‍, എഡിറ്റോറിയല്‍ മേധാവിമാരായ അരുണ്‍കുമാര്‍, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാര്‍വതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍മാര്‍, കര്‍ണ്ണാടകയിലെ അഭിഭാഷകനായ കെ.എന്‍. ജഗദീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ് നല്‍കുന്നത്.

പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തി വ്യാജ വാര്‍ത്ത സംപ്രേഷണം ചെയ്തതെന്നു നോട്ടീസില്‍ പറയുന്നു.

Advertisment