Advertisment

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിലെ എന്‍.എസ്.എസ് വോളണ്ടിയര്‍മാരെ നയിക്കുന്നത് കത്തോലിക്കാ സന്യാസിനി. എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് ഒരു സന്യാസിനി നേതൃത്വം നല്‍കുന്നതു ചരിത്രത്തില്‍ ആദ്യം, വോളണ്ടിയര്‍ സംഘം ഡില്‍ഹിയില്‍ കഠിന പരിശീലനത്തല്‍

കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര്‍ നോയല്‍ റോസ് എന്‍.എസ്.എസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററും തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസറുമാണ്

New Update
Untitledmurrsany

കോട്ടയം: ഡല്‍ഹിയില്‍ നടക്കുന്ന വര്‍ണാഭമായ റിപ്പബ്ലിക് ദിന പരേഡില്‍ ഇത്തവണ കേരളത്തില്‍ നിന്നുള്ള പന്ത്രണ്ട് അംഗ നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍എസ്എസ്) വോളണ്ടിയര്‍മാരെ നയിക്കുന്നത് കത്തോലിക്കാ സന്യാസിനി. ഡോ. സിസ്റ്റര്‍ നോയല്‍ റോസ് സി.എം.സിയാണു കേരളാ സംഘത്തെ നയിക്കുന്നത്. 

Advertisment

ചരിത്രത്തില്‍ ആദ്യമായാണ് ഒരു സന്യാസിനി റിപ്പബ്ലിക് ദിന പരേഡില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്.


കര്‍മ്മലീത്താ സന്യാസിനീ സമൂഹാംഗവുമായ സിസ്റ്റര്‍ നോയല്‍ റോസ് എന്‍.എസ്.എസ് ഇടുക്കി ജില്ലാ കോ-ഓര്‍ഡിനേറ്ററും തൊടുപുഴ ന്യൂമാന്‍ കോളജ് പ്രഫസറുമാണ്


രണ്ടുതവണ എം.ജി യൂണിവേഴ്സിറ്റിയിലെ മികച്ച പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാന തലത്തിലേക്ക് സെലക്ഷന്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട്.


കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ നിന്നും ഐഎച്ച്ആര്‍ഡിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍മാരാണ് പരേഡില്‍ പങ്കെടുക്കുന്നത്


രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമായി ഇരുനൂറോളം വോളണ്ടിയര്‍മാര്‍ എന്‍.എസ്.എസിനെ പ്രതിനിധീകരിച്ച് റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കുന്നുണ്ട്.

പരേഡിന് ശേഷം രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വസതികളില്‍ നടക്കുന്ന വിരുന്നു സല്‍ക്കാരങ്ങളിലും ഇവര്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ എത്തിയ സംഘം കഠിന പരിശീലനത്തിലാണ്.

Advertisment