റാന്നി: പത്തനംതിട്ട ജില്ലയില റാന്നി കീക്കൊഴൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വസ്ഥത നുഭവപ്പെട്ടതിനെ തുടര്‍ന്ന് ബോധരഹിതനായ തൊഴിലാളി കിണറ്റില്‍ കുടുങ്ങി.
കീക്കൊഴുര്‍ പാലച്ചുവട് കാലാപ്പുറത്ത് വീട്ടില്‍ രവി(63)യാണ് കിണറില്‍ കുടുങ്ങിയത്. ഇന്ന് രാവിലെയാണ് സംഭവം. വിവരമറിഞ്ഞെത്തിയ റാന്നി യൂണിറ്റില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരാണ് രവിയെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്.
കടുത്ത ചൂടും കിണറ്റില്‍ ഓക്‌സിജന്‍ ലഭ്യമാവാതിരുന്ന സാഹചര്യവും മൂലമാണ് രവി ജോലിക്കിടെ കുഴഞ്ഞുവീണതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സജീവിന്റെ നേതൃത്വത്തില്‍ എത്തിയ
ടീം ഉടനെ തന്നെ കിണറ്റിലിറങ്ങി രവിയെ സാഹസികമായി കരയിലേക്കെത്തിച്ചു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ് ആണ് കയര്‍ ഉപയോഗിച്ച് കിണറ്റില്‍ ഇറങ്ങി രവിയെ കരക്കെത്തിച്ചത്. പിന്നീട് ഇയാളെ ഉടന്‍ തന്നെ റാന്നി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.