/sathyam/media/media_files/2026/02/05/yuhanon-mar-diascoros-2026-02-05-17-12-21.jpg)
കോട്ടയം: ഭിന്നശേഷി അധ്യാപക സംവരണ പ്രശ്നത്തിൽ നിയമസഭയിൽ സർക്കാർ നടത്തിയ പ്രത്യേക പ്രസ്താവനയിൽ ക്രൈസ്തവ സഭകൾ അനുനയിക്കുമോ.
വിഷയത്തിൽ എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധി മറ്റ് മാനേജ്മെന്റ്കൾക്കും ബാധകമാക്കാൻ പുനഃപരിശോധന ഹര്‍ജി നൽകിയെന്നാണ് വിദ്യാഭ്യാസ മന്ത്രി സഭയിൽ പറഞ്ഞത്.
ഭിന്നശേഷി നിയമന വിഷയത്തിൽ ക്രൈസ്തവ സഭകളുടെ പ്രതിഷേധങ്ങൾക്കിടയാണ് സർക്കാർ നീക്കം.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണം സർക്കാർ കർശനമാക്കിയത്. സുപ്രിംകോടതിയെ സമീപിച്ചാണ് എൻഎസ്എസ് അനുകൂല വിധി സമ്പാദിച്ചത്. ഈ വിധി മറ്റ് മാനേജ്മെന്റുകൾക്കും ബാധകമാക്കണമെന്നായിരുന്നു ക്രൈസ്തവ സഭകളുടെ ഉൾപ്പെടെ ആവശ്യം.
എന്നാൽ ആ ഘട്ടത്തിൽ വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് പുനഃപരിശോധനയ്ക്കായി നിയമോപദേശം തേടി സുപ്രിംകോടതിയെ സർക്കാർ സമീപിച്ചത്.
ഇക്കാര്യമാണ് ചട്ടം 300 പ്രകാരം പ്രത്യേക പ്രസ്താവനയായി നിയമസഭയിൽ വിദ്യാഭ്യാസ മന്ത്രി അവതരിപ്പിച്ചത്.
എന്നാൽ, വിഷയത്തിൽ സഭകൾ പൂർണ തൃപ്തരല്ല. ഭിന്നശേഷി സംവരണത്തിൽ സർക്കാരിനെ ഓർത്തഡോക്‌സ് സഭ ഇന്നും വിമർശിച്ചു.
സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ പ്രശ്‌നത്തിന് പരിഹാരം കാണാമായിരുന്നുവെന്ന് ഓർത്തഡോക്‌സ് മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്‌കോറസ് വ്യക്തമാക്കിയത്.
കോടതിയിൽ പോകാതെ തന്നെ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഇപ്പോഴും അത് ചെയ്യാവുന്നതാണ്. ഒരു സമുദായത്തിന് കിട്ടിയതായ വിധി മറ്റുള്ള എല്ലാവർക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കുന്നതല്ലേയുള്ളൂവെന്നും ഓർത്തഡോക്സ് സഭ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനുള്ള നീക്കം സർക്കാർ നടത്തിയെങ്കിലും തിരിച്ചടി നേരിട്ടിരുന്നു.
സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി ആറാഴ്ചത്തേക്ക് മാറ്റി.
എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ആവശ്യപ്പെട്ടാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്.
എയ്ഡഡ് സ്‌കൂളുകളിൽ നിലവിൽ 6,230 ജീവനക്കാർ ജോലിചെയ്യുന്നത് താത്കാലിക ശമ്പള സ്‌കെയിൽ അടിസ്ഥാനത്തിലാണ്. 17,729 പേർ ജോലി ചെയ്യുന്നത് ദിവസ വേതനാടിസ്ഥാനത്തനത്തിലും.
ഭിന്നശേഷി സംവരണം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ്. അതിനാൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കണം എന്നായിരുന്നു കേരളത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ ജയ്ദീപ് ഗുപ്തയും ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും വാദിച്ചത്.
എന്നാൽ, എൻഎസ്എസിന്റെ വിധി കോർപ്പറേറ്റ് മാനേജ്മെന്റുകൾക്ക് മാത്രമാണ് ബാധകമെന്നും സിംഗിൾ മാനേജ്മെന്റുകൾക്ക് അവ ബാധകമല്ലെന്നും താത്കാലിക അധ്യാപകർക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ നിഖിൽ ഗോയലും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു.
ഭിന്നശേഷിക്കാർക്കുവേണ്ടി ഹാജരായ പി.കെ. നന്ദിനയും സർക്കാർ ആവശ്യത്തെ എതിർത്തു. ഇരുകക്ഷികൾക്കും മറുപടിനൽകാൻ സമയം അനുവദിച്ച സുപ്രീംകോടതി ഹർജി പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.
സുപ്രീം കോടതിയിൽ സർക്കാർ ഒറ്റപ്പെട്ടു, ക്രൈസ്തവസഭ മാനേജ്മെന്റുകൾ സുപ്രീം കോടതിയിൽ ഹാജരായില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്മെന്റുകൾക്കുകൂടി ബാധകമാക്കാനുള്ള നിയമപോരാട്ടത്തിൽ സർക്കാർ ഒറ്റപ്പെട്ടു.
സർക്കാർ വാദത്തെ പിന്തുണയ്ക്കാൻ ക്രൈസ്തവ സഭകൾ ഉൾപ്പെടെ മറ്റ് ഒരു കോർപറേറ്റ് മാനേജ്മെന്റുകളും സുപ്രീംകോടതിയിൽ ഹാജരായിരുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us