ഏ​റ്റ​വും പ്രാ​യം കു​റ‌​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റിനും അടിതെറ്റി. സി​പി​എ​മ്മി​ന്‍റെ രേ​ഷ്‌​മ മ​റി​യം റോ​യി​ക്ക് വമ്പൻ തോ​ൽ​വി

New Update
1000383158

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്ന ഖ്യാ​തി​യി​ൽ മ​ത്സ​രി​ച്ച സി​പി​എ​മ്മി​ന്‍റെ രേ​ഷ്‌​മ മ​റി​യം റോ​യി​ക്ക് വമ്പൻ തോ​ൽ​വി.

Advertisment

പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ല​യാ​ല​പ്പു​ഴ ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച രേ​ഷ്‌​മ 1052 വോ​ട്ടു​ക​ൾ​ക്കാ​ണ് തോ​റ്റ​ത്.

രേ​ഷ്മ 12632 വോ​ട്ട് നേ​ടി. യു​ഡി​എ​ഫി​ന്‍റെ അ​മ്പി​ളി ടീ​ച്ച​ർ 13684 വോ​ട്ട് നേ​ടി ജ​യി​ച്ച​പ്പോ​ൾ ബി​ഡി​ജെ എ​സി​ന്‍റെ ന​ന്ദി​നി സു​ധീ​ർ 4063 വോ​ട്ട് നേ​ടി. 2020ൽ ​കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു രേ​ഷ്മ.

ക​ഴി​ഞ്ഞ ത​വ​ണ​യാ​ണ് രേ​ഷ്‌​മ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​രു​വാ​പ്പു​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ​ത്. 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മ്പോ​ള്‍ 21 ആ​യി​രു​ന്നു രേ​ഷ്മ​യു​ടെ പ്രാ​യം. നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി​ക്ക് ത​ലേ​ദി​വ​സ​മാ​ണ് രേ​ഷ്മ​യ്ക്ക് 21 വ​യ​സ് തി​ക​ഞ്ഞ​ത്.

70 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ യു​ഡി​എ​ഫി​ല്‍​നി​ന്ന് 11-ാം വാ​ര്‍​ഡ് പി​ടി​ച്ചെ​ടു​ത്ത് രേ​ഷ്മ വി​ജ​യി​ക്കു​ക​യും ചെ​യ്തു. യു​ഡി​എ​ഫി​ല്‍​നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​പ്പോ​ള്‍ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ അം​ഗ​ത്തെ ത​ന്നെ പ്ര​സി​ഡ​ന്‍റ് ആ​ക്കി സി​പി​എം കൈ​യ​ടി​യും നേ​ടി.

Advertisment