റസിഡന്‍സ് അസോസിയേഷനുകളുടെ മഹാസമ്മേളനം കോട്ടയത്ത് നാളെ

ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കുടുംബ സംഗമവും പുതുവത്സരാഘോഷവും സ്‌നേഹവിരുന്നും നാളെ 10ന് കോടിമത സിഎഎ ഗാര്‍ഡനില്‍ നടത്തും.

New Update
merry chrsitmas 1

കോട്ടയം: ജില്ലയിലെ റസിഡന്‍സ് അസോസിയേഷനുകളുടെ കുടുംബ സംഗമവും പുതുവത്സരാഘോഷവും സ്‌നേഹവിരുന്നും നാളെ 10ന് കോടിമത സിഎഎ ഗാര്‍ഡനില്‍ നടത്തും.

Advertisment

 കോട്ടയം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന  250 - ഓളം റസിഡന്‍സ് വെല്‍ഫെയര്‍ അസോസിയേഷനില്‍ നിന്നുള്ള  പ്രതിനിധികള്‍ ആയിരിക്കും നാളെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.


സമ്മേളനം  ഫ്രാന്‍സിസ് ജോര്‍ജ് എംപി ഉദ്ഘാടനം ചെയ്യുന്നതും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തുന്നതും ആയിരിക്കും. 


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ വി ബിന്ദു, കോട്ടയം നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ കളക്ടര്‍ ജോണ്‍ വി ശാമുവേല്‍, പോലീസ് മേധാവി ഷാഹൂല്‍ ഹമീദ് തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക നേതാക്കന്മാര്‍, ജനപാലകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ജില്ലയില്‍ ഏറ്റവും നന്നായി പ്രവര്‍ത്തിച്ചുവരുന്ന റസിഡന്‍സ് അസോസിയേഷനുകളില്‍ നിന്നും  തെരഞ്ഞെടുക്കപ്പെടുന്ന ഒരു റസിഡന്‍സ് അസോസിയേഷന് പ്രത്യേക പുരസ്‌കാരവും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.


 കുടുംബ സംഗമത്തിന്റെ ഔപചാരികമായ ഉദ്ഘാടനം കൊടിമത  റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ്  ജോണ്‍ സി ആന്റണി നിര്‍വഹിക്കും.


കുടുംബാംഗങ്ങള്‍ക്കായി പ്രത്യേക കലാകായിക പരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ നടത്തുന്നതുമാണ്.

ജോണ്‍സി ആന്റണി ചെയര്‍മാന്‍, വി കൃഷ്ണമൂര്‍ത്തി കണ്‍വീനര്‍, ബിജോയ് മണര്‍കാട്ടു ജോയിന്റ് കണ്‍വീനര്‍,ബിനു കുര്യന്‍ ദേവലോകം, റോബര്‍ട്ട് പിറവം, ഗീത എസ് പിള്ള കറുകച്ചാല്‍ എന്നിവരു ള്‍പ്പെടെയുള്ള 15അംഗ സ്വാഗതസംഘമാണ്  ഈ പ്രോഗ്രാമിന്റെ ചുക്കാന്‍ പിടിക്കുന്നത്.

Advertisment