/sathyam/media/media_files/2024/12/25/SD5QFlYaPmKsgfMu3s1v.webp)
ക​ണ്ണൂ​ര്‍: റി​സോ​ര്‍​ട്ടി​ന് തീ​യി​ട്ട​ശേ​ഷം സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ ജീ​വ​നൊ​ടു​ക്കി. ക​ണ്ണൂ​ര്‍ പ​യ്യാ​മ്പ​ല​ത്ത് ബാ​നൂ​സ് ബീ​ച്ച് എ​ന്‍​ക്ലേ​വി​ൽ ആ​ണ് സം​ഭ​വം.
ജീ​വ​ന​ക്കാ​ര​ൻ റി​സോ​ര്‍​ട്ടി​ലെ താ​ഴ​ത്തെ നി​ല​യി​ൽ ഗ്യാ​സ് സി​ലി​ണ്ട​ര്‍ തു​റ​ന്നി​ട്ട​ശേ​ഷം ര​ണ്ട് വ​ള​ര്‍​ത്തു​നാ​യ്ക്ക​ളെ​യും മു​റി​യി​ൽ അ​ട​ച്ചി​ട്ട​ശേ​ഷം തീ​യി​ടു​ക​യാ​യി​രു​ന്നു.
തീ ​കൊ​ളു​ത്തി​യ​ശേ​ഷം ഇ​യാ​ള്‍ ഓ​ടി​പ്പോ​യി കി​ണ​റി​ന് മു​ക​ളി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു.
റി​സോ​ര്‍​ട്ടി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലെ മു​റി​യി​ൽ പൂ​ര്‍​ണ​മാ​യും തീ ​പ​ട​ര്‍​ന്നു. തു​ട​ർ​ന്ന് ഫ​യ​ര്‍​ഫോ​ഴ്സെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കിയത്. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നാ​ണ് വി​വ​രം.
സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് സ്ഥ​ല​ത്ത് പോ​ലീ​സ് എ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​നം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു​ള്ള വൈ​രാ​ഗ്യ​മാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് വി​വ​രം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us