/sathyam/media/media_files/2025/11/27/untitled-design8-2025-11-27-11-53-49.png)
കോട്ടയം: കോട്ടയം റവന്യൂ ജില്ലാ കലോത്സവം അരങ്ങു തകര്‍ക്കുകയാണ്.. വേദിയില്‍ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുമ്പോള്‍ വേദിക്കു പുറത്ത് അതിലും വലിയ തല്ലുമേളയാണ് നടക്കുന്നത്. ദിവസം നാലും അഞ്ചും തവണയാണ് വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടുന്നത്.
ചെറിയ കാരണങ്ങള്‍ പറഞ്ഞട് അടി കൂടുന്നാതണ് കൂടുതല്‍. പെണ്‍കുട്ടികളെ കമന്റടിച്ചതിന്റെ പേരിലും അടി നടന്നുവെന്നാണ് കുട്ടികള്‍ പറയുന്നത്. മത്സരം കാണാന്‍ എത്തുന്ന വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ അടി കൂടുന്നത്.
കുട്ടികളെ നിയന്ത്രിക്കാന്‍ അധ്യാപകര്‍ പെടാപാട് പെടുകയാണ്. അധ്യാപകര്‍ നിയന്ത്രിച്ചാല്‍ കേള്‍ക്കാന്‍ കുട്ടികള്‍ തായാറല്ല. തല്ലി തീര്‍ക്കേണ്ടത് തല്ലിതീര്‍ക്കുമെന്നു ഒരു മടിയും കൂടാതെ വിദ്യാര്‍ഥികള്‍ പറയുമ്പോള്‍ നോക്കി നില്‍ക്കാനേ അധ്യാപകര്‍ക്ക് ആവുന്നുള്ളൂ.
അടുത്തിടെ വിദ്യാര്‍ഥികളിലെ അക്രമ വാസന സംബന്ധിച്ച് വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. സഹപാഠികളെ അതിക്രൂരമായി മര്‍ദിക്കുകയും അവരെ വീട്ടില്‍ കയറി പോലും അക്രമിക്കാന്‍ മടിയില്ലാത്തവരായി കുട്ടികള്‍ മാറി. സഹപാഠിയെ കൊല്ലാന്‍ പോലും മടിയില്ലാത്തവരായി കുട്ടികള്‍ മാറി.
കുട്ടികള്‍ക്കിടയിലെ ലഹരി ഉപയോഗം മുതല്‍ സിനിമകളുടെ സ്വാധീനം വരെ ഇത്തരം അക്രമങ്ങള്‍ക്കു പിന്നിലുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ ഇത്തരം അക്രമവാസന കുട്ടികളില്‍ ഉടലെടുക്കുന്നത് ഗൗരവത്തോടെയാണ് കാണ്ടേത്.
സര്‍ക്കാര്‍ സ്‌കൂള്‍ തലത്തില്‍ പ്രശ്‌നം ഗൗരവമായി കണ്ടു നടപടികള്‍ സ്വീകരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us