പ്രൊഫ. ജെയിംസ് വാട്സന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് ആര്‍ജിസിബി

New Update
Pic 3
തിരുവനന്തപുരം: നൊബേല്‍ സമ്മാന ജേതാവും അമേരിക്കയിലെ കോള്‍ഡ് സ്പ്രിംഗ് ഹാര്‍ബര്‍ ലബോറട്ടറി (സിഎസ്എച്എല്‍) യുടെ മുന്‍ പ്രസിഡന്‍റുമായിരുന്ന പ്രൊഫസര്‍ ജെയിംസ് വാട്സന്‍റെ നിര്യാണത്തില്‍ രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിലെ (ബ്രിക് -ആര്‍ജിസിബി) ശാസ്ത്ര സമൂഹം ദുഃഖം രേഖപ്പെടുത്തി.

ഡിഎന്‍എയുടെ ഘടന കണ്ടെത്തിയതിലൂടെ ശാസ്ത്രത്തില്‍ ഏറ്റവും നിര്‍ണ്ണായകമായ മുന്നേറ്റങ്ങളിലൊന്നാണ് ഡോ. വാട്സണ്‍ നടത്തിയതെന്ന് ആര്‍ജിസിബി ഡയറക്ടര്‍ (അഡീഷണല്‍ ചാര്‍ജ്) ഡോ. ടി. ആര്‍. സന്തോഷ് കുമാര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്‍റെ അന്ത്യത്തില്‍ നടന്ന ബയോടെക്നോളജി വിപ്ലവത്തിന് അടിത്തറ പാകിയത് ഈ നേട്ടമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

ആര്‍ജിസിബി സ്ഥാപക ഡയറക്ടര്‍, പരേതനായ പ്രൊഫ. എം. ആര്‍. ദാസിന്‍റെ കാലത്ത്, 1999 ജനുവരി 10-11 തീയതികളില്‍ ഡോ. വാട്സണ്‍ തിരുവനന്തപുരത്തെ ആര്‍ജിസിബി കേന്ദ്രം സന്ദര്‍ശിക്കുകയും അധ്യാപകരുമായും വിദ്യാര്‍ത്ഥികളുമായും സംവദിക്കുകയും ചെയ്തിരുന്നു. 'ഡിഎന്‍എ ഘടനയുടെ ക്ലാസിക് കണ്ടുപിടുത്തത്തിന്‍റെ പ്രത്യാഘാതങ്ങളും ഡിഎന്‍എയുടെ ഭാഷയില്‍ നിന്ന് തുടങ്ങുന്ന ജൈവ വിവര കൈമാറ്റത്തിന്‍റെ പ്രാധാന്യവും' എന്ന വിഷയത്തില്‍ അദ്ദേഹം പ്രഭാഷണവും നടത്തിയിരുന്നുവെന്ന് ഡോ. സന്തോഷ് കുമാര്‍ പറഞ്ഞു.
Advertisment
Advertisment