/sathyam/media/media_files/2025/02/17/YuHAJwLBfljM2UON3smr.jpg)
കൊച്ചി: സാമ്പത്തിക ദുര്‍വ്യയവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
വരവ് ചെലവ് കണക്കുകള്‍ സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡ് പരാജയമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി. 2014 – 15 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പത്ത് വര്‍ഷത്തിന് ശേഷവും ക്രമീകരിക്കാനായില്ല.
ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇതുവരെയും കണ്ടെത്താനായില്ലെന്നും വിമര്‍ശനമുണ്ട്.
മുന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ ആനുകൂല്യം തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ട് ഒരു ഹര്‍ജി നല്‍കിയിരുന്നു. അതിന്‍മേലാണ് ദേവസ്വം ബോര്‍ഡ് മറുപടി ചോദിച്ചത്.
ആ ഘട്ടത്തിലാണ് ഓംബൂഡ്‌സ്മാന്‍ ചില കാര്യങ്ങള്‍ ഹൈക്കോടതിയെ അറിയിച്ചത്.
ചെലവഴിച്ച പണത്തിന് പലതിലും വൗച്ചര്‍ ഇല്ലെന്നാണ് ഓംബുസ്മാന്‍ റിപ്പോര്‍ട്ട്. ഏഴ് ലക്ഷം രൂപയുടെ വൗച്ചറുകള്‍ ഇനിയും സ്ഥിരീകരിക്കാനായില്ല.
ഡിജിറ്റല്‍ യുഗത്തിലും ദേവസ്വം ബോര്‍ഡ് ഉപയോഗിക്കുന്നത് കടലാസ് രജിസ്റ്റര്‍. ഇതില്‍ അഴിമതി നടത്താന്‍ വലിയ സാധ്യതയുണ്ടെന്നും ദേവസ്വം ബെഞ്ച് വ്യക്തമാക്കി.