സൈ​ബ​ർ ആ​ക്ര​മ​ണം: മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​നും പ​രാ​തി ന​ൽ​കി റി​നി ആ​ൻ ജോ​ർ​ജ്. പരാതി രാ​ഹു​ൽ ഈ​ശ്വ​റും ക്രൈം ​ന​ന്ദ​കു​മാ‍‍‍​റും ഉൾപ്പെടെയുള്ളവർക്കെതിരെ

New Update
rini-ann-george-1

തി​രു​വ​ന​ന്ത​പു​രം:​ യു​വ നേ​താ​വി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ ഉ​ണ്ടാ​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി ന​ടി റി​നി ആ​ൻ ജോ​ർ​ജ്. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലെ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​ണ് ന​ടി​യു​ടെ ആ​വ​ശ്യം.

Advertisment

രാ​ഹു​ൽ ഈ​ശ്വ​ർ, ഷാ​ജ​ൻ സ്ക​റി​യ, ക്രൈം ​ന​ന്ദ​കു​മാ‍‍‍​ർ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ​യാ​ണ് പ​രാ​തി. വി​വി​ധ ഓ​ൺ​ലൈ​ൻ ചാ​ന​ലു​ക​ളു​ടെ ലി​ങ്കു​ക​ൾ അ​ട​ക്ക​മാ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​മേ എ​റ​ണാ​കു​ളം റൂ​റ​ൽ എ​സ്പി, മു​ന​മ്പം ഡി​വൈ​എ​സ്പി എ​ന്നി​വ​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ‌

നേ​ര​ത്തെ, ത​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യി​ല്ലെ​ന്നും രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ കേ​സി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും റി​നി ആ​ൻ ജോ​ര്‍​ജ് പ്ര​തി​ക​രി​ച്ചി​രു​ന്നു. 

രാ​ഹു​ൽ രാ​ജി വെ​ക്ക​ണോ എ​ന്ന് പ്ര​സ്ഥാ​നം തീ​രു​മാ​നി​ക്ക​ട്ടെ​യെ​ന്നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നും റി​നി ആ​ൻ ജോ​ര്‍​ജ് പ​റ​ഞ്ഞു.‍

Advertisment