പിണറായി ആരുടെ പി ആർ ഏജൻസി? മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്നു, എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ സിപിഎം നിസ്സാരവത്ക്കരിക്കുന്നു; മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്ന് സംശയം തോന്നുന്നു; ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സിപിഎമ്മിന്റെ പൊടി പോലും കണ്ടുപിടിക്കാൻ പറ്റില്ലെന്ന് രിസാല

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഎം വീണു. 

New Update
cm Untitledele

മലപ്പുറം: സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി എസ്എസ്എഫ് മുഖപത്രമായ രിസാല വാരിക.

Advertisment

പിണറായി ആരുടെ പി ആർ ഏജൻസി എന്ന തലക്കെട്ടോടെ പുറത്തിറങ്ങിയ അഭിമുഖത്തിലാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ അതിരൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരിക്കുന്നത്.

മുഖ്യമന്ത്രി വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുകയാണെന്നും എഡിജിപി ആർഎസ്എസ് കൂടിക്കാഴ്ചയെ സിപിഐഎം നിസ്സാരവത്ക്കരിക്കുകയാണെന്നും മുഖപ്രസം​ഗത്തിൽ ആരോപിക്കുന്നു.

തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിൻ്റെ കാരണം ന്യൂനപക്ഷപ്രീണനമാണെന്ന ഹിന്ദുത്വ പ്രചാരണത്തിൽ സിപിഎം വീണു. 

പൊലീസിന്റെ മാനോവീര്യം തകർക്കരുതന്ന ക്യാപ്സൂളാണ് മുഖ്യമന്ത്രി ഉരുവിടുന്നത്. പൊലീസ് ഭാഷ്യങ്ങളെ മുഴുവൻ വെള്ളം തൊടാതെ മുഖ്യമന്ത്രി നിരന്തരം ന്യായീകരിക്കുകയാണ്. മുഖ്യമന്ത്രി ഇടതുപക്ഷത്തെ തന്നെയാണോ പ്രതിനിധീകരിക്കുന്നത് എന്നതിൽ സംശയം തോന്നുന്നു.

അധികാരാർത്തിയിൽ സിപിഐഎം ചെന്നുപതിച്ച അപചയത്തിൻ്റെ ആഴം അളക്കാൻ കഴിയാത്തതാണ്. ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ സിപിഐഎമ്മിന്റെ പൊടി പോലും കണ്ടുപിടിക്കാൻ പറ്റില്ലെന്നും മുഖപ്രസം​ഗത്തിൽ വ്യക്തമാക്കുന്നു.

Advertisment