പിടിച്ചതെല്ലാം പുലിവാല് ടാ.. കാണ്ടാമൃഗത്തിന്റെ തോല് ടാ.. വയലാറും കൈതപ്രവും ഇതുപോലെ എഴുതുമോ? ഗാനരചനക്ക് സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ വേടന്റെ വരികള്‍ക്ക് എതിരെ വിമര്‍ശം തുടരുന്നു

New Update
vedan 2

കോട്ടയം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മകിച്ച ഗാനരചനയ്ക്കുള്ള അവാര്‍ഡ് കിട്ടയ ഹിരണ്‍ദാസ് മുരളി എന്ന വേടന്റെ വരികള്‍ക്കെതിരെ വിമര്‍ശനം തുടരുന്നു. വരികള്‍ക്കു പരുരസ്‌കാരം നല്‍കാന്‍ മാത്രം മികവില്ലെന്നാണ് ഉയരുന്ന ആരോപണം. കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലടാ... കുടിച്ച കള്ള് കള്ളമൊന്നും പറയില്ലടാ, പിടിച്ചതെല്ലാം പുലിവാല് ടാ.. കാണ്ടാമൃഗത്തിന്റെ തോല് ടാ. എന്നിങ്ങനെയുള്ള വരികള്‍ക്കു എന്തു മേന്മയാണു ജൂറി കണ്ടതെന്നും ചോദ്യം ഉയരുന്നു.

Advertisment

vedan

ഇന്നും മലയാളികള്‍ ഏറ്റുപാടുന്ന നദി, കടല്‍പ്പാലം തുടങ്ങിയ സിനിമകളിലെ വരികള്‍ക്ക് 1969ല്‍ ആയിരുന്നു വയലാര്‍ ആദ്യമായി  മലയാള സിനിമയ്ക്കായി ഗാനരചയിതാവ് എന്ന നിലയില്‍ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുന്നത്. അവിടെ നിന്നും പി. ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ഒ.എന്‍.വി., കാവാലം നാരായണപ്പണിക്കര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവര്‍ ആ പരമ്പര തുടര്‍ന്നു.

KERALA-STATE-FILM-AWARDS

മലയാള സിനിമയില്‍ മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം ഏറ്റവും കൂടുതല്‍ തവണ സ്വന്തമാക്കിയ റെക്കോര്‍ഡ് ഒ.എന്‍.വിയുടെ പേരിലാണ്. 1973 മുതല്‍ 2016 വരെ അദ്ദേഹം 13 പ്രാവശ്യം പുരസ്‌കാരത്തിനര്‍ഹനായി. 2016ല്‍ മരിക്കും വരെയും അദ്ദേഹത്തിനായി മലയാള സിനിമാ ആ അംഗീകാരം കാത്തുവച്ചു. തൊട്ടുപിന്നാലെ ഗിരീഷ് പുത്തഞ്ചേരി, റഫീഖ് അഹമ്മദ്, വയലാര്‍ രാമവര്‍മ എന്നിവര്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം പുരസ്‌കാരം നേടിയ പട്ടികയുടെ രണ്ടും, മൂന്നും, നാലും സ്ഥാനങ്ങളിലുണ്ട്.

എന്നാല്‍, ഇവരുടെ പാട്ടിനെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നിരുന്നില്ല. എന്നാല്‍, വേടന്റെ പാട്ടുകള്‍ അത്തരത്തിലുള്ളവയല്ലെന്നുമാണ് ആഷേപം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്നും നിരവധി പേര്‍ രംഗത്തു വന്നു. വേടന്റെ പാട്ടുകള്‍ സമൂഹത്തിലെ വലിയ വിഭാഗത്തെ എതിര്‍ക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നവയാണെന്നാണ് മറ്റൊരു ആരോപണം. പാട്ടുകളിലെ ഇതിവൃത്തം കേരളത്തിലെ ജാതിമത സമവാക്യങ്ങള്‍ തകര്‍ക്കുന്ന ആശയങ്ങളാണെന്നാണ് സംഘ്പരിവാര്‍ സംഘടകളുടെ വിമര്‍ശനം.

vedan

അടുത്തിടെയാണ് ഭൂമി ഞാന്‍ വാഴുന്നിടം എന്ന വേടന്റെ പാട്ട് ബിഎ മലയാളം മൂന്നാം സെമസ്റ്ററില്‍ താരതമ്യ സാഹിത്യ പരിചയം എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്. മൈക്കിള്‍ ജാക്‌സന്റെ 'They don't care about us' നൊപ്പമാണ് ' ഭൂമി ഞാന്‍ വാഴുന്നിടം' താരതമ്യ പഠനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തിനുള്ള താരതമ്യ പഠനമാണ് ഇതിന്റെ ഭാഗമായി നടക്കുക. മലയാളം മൈനര്‍ കോഴ്‌സിന്റെ ഭാഗമായാണ് താരതമ്യ സാഹിത്യത്തില്‍ വേടന്റെ പാട്ടും ഉള്‍പ്പെടുത്തിയത്. ഇതും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Advertisment