കുറവിലങ്ങാട്: പുഴകളുടെയും കായലുകളുടെയും തോടുകളുടെയും ഇരുവശങ്ങൾ ഇടിയുന്നത് കാരണം വെള്ളമൊഴുക്ക് തടസപ്പെടുന്നു. ഇങ്ങനെ സംഭവിച്ച സ്ഥലങ്ങൾ സ്വകാര്യ വ്യക്തികൾ തന്നെ സ്വന്തമായി തുക ചെലവഴിച്ച് കയ്യേറുന്നു എന്ന ആക്ഷേപമുണ്ട്. ഇതാണ് നിലവിലുള്ള അവസ്ഥ.
![പ്രമാണം:Iruvazhinji.jpg - വിക്കിപീഡിയ](https://img-cdn.thepublive.com/filters:format(webp)/sathyam/media/post_attachments/wikipedia/commons/9/9a/Iruvazhinji.jpg)
പരിസ്ഥിതി പ്രവർത്തകർ പറയുന്നത് പരമ്പരാഗതമായി വെള്ളം ഒഴുകുന്ന പുഴകളുടെയും കായലുകളുടെയും തോടുകളുടെയും ഇരുവശങ്ങൾ ഇടിഞ്ഞാൽ അത് സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കാൻ സർക്കാരിന്റെയോ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയോ ഭാഗത്ത് നിന്ന് നടപടി വേണം എന്നാണ്.
സംരക്ഷണഭിത്തി കെട്ടുവാൻ ഫണ്ട് അനുവദിക്കുന്നില്ല എന്ന പ്രശ്നവും നിലനിൽക്കുന്നു.
സംരക്ഷണ ഭിത്തി പുനർനിർമ്മാണത്തിനായി ബന്ധപ്പെട്ട് വകുപ്പുകൾ തുക അനുവദിക്കുവാൻ കാലതാമസം വരുത്തുമ്പോൾ സ്വകാര്യ വ്യക്തികൾ ഇവിടെ കൈയ്യേറ്റം നടത്തുന്നുവെന്നാണ് ആരോപണം.
കോട്ടയം ജില്ലയിലെ ചില താലൂക്കുകളിൽ ഇതാണ് അവസ്ഥ. കൈയ്യേറ്റവും അനധികൃത നിർമ്മാണവും ശ്രദ്ധയിൽ പ്പെടുത്തി പരാതി സമർപ്പിച്ചാൽ തുടർ നടപടികൾ വൈകുന്നു.
സ്വകാര്യ വ്യക്തികൾ കൈയ്യേറിയ പുഴകളുടെയും കായലുകളുടെയും തോടുകളുടെയും വശങ്ങളുടെ കൈയ്യേറ്റം ഒഴിപ്പിക്കാൻ തദ്ദേശസ്വയംഭരണ- റവന്യൂ വകുപ്പുകളുടെ നടപടികളുടെ കാലതാമസവും വിനയാകുന്നു.
ഈ കാലതാമസം മഴക്കാലത്ത് ഇവയുടെ വശങ്ങൾ ഇടിഞ്ഞ് വെള്ളമൊഴുക്ക് തടസപ്പെടുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവുകയും ചെയ്യും.
![Rivers in Kerala - Live Kerala](https://img-cdn.thepublive.com/filters:format(webp)/sathyam/media/post_attachments/ml/wp-content/uploads/2021/10/Kallada-puzha-Rivers-in-Kerala.jpg)
ഈ അവസ്ഥ പരിഹരിക്കാൻ നിരവധി ശുപാർശകൾ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ സർക്കാരിന്റെ മുമ്പാകെ സമർപ്പിട്ടുണ്ട്.
പക്ഷേ അനുകൂലമായ ഒരു ഉത്തരവ് ഉണ്ടായിട്ടില്ല. കായലുകളുടെയും തോടുകളുടെയും പുഴകളുടെയും സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുവാനും ഇവയുടെ ആഴം വർദ്ധിപ്പിക്കുവാനും പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവ കടലാസിൽ മാത്രമായി ഒതുങ്ങി. ഇതിനെല്ലാം ഉദ്യോഗസ്ഥർ പറയുന്നത് ഞങ്ങൾ റിപ്പോർട്ട്, എസ്റ്റിമേറ്റ് തയ്യാറാക്കി ബന്ധപ്പെട്ട വകുപ്പുകൾ വഴി ധനകാര്യ വകുപ്പിന് സമർപ്പിച്ചിട്ടുണ്ട് എന്നാണ്.
ഇറിഗേഷൻ വകുപ്പ് ഉണ്ടെങ്കിലും ഫണ്ടില്ല എന്നതാണ് വാസ്തവം. അതായത് കേരളത്തിലെ കായലുകൾ,പുഴകൾ, തോടുകൾ എന്നിവയുടെ വശങ്ങൾ കൈയ്യേറ്റത്തിന് ഉത്തരവാദികൾ സർക്കാരിന്റെ ഇറിഗേഷൻ -ധനകാര്യവകുപ്പ് വിഭാഗങ്ങൾ ആണ് എന്നാണ് ആരോപണം.
![ജലസേചന വകുപ്പില്‍ സ്ഥാനക്കയറ്റം വഴിമുട്ടി; നിയമനം കാത്ത് ഉദ്യോഗാര്‍ഥികള്‍](https://img-cdn.thepublive.com/filters:format(webp)/sathyam/media/post_attachments/content/dam/mm/mnews/news/kerala/images/2023/12/5/irrigation-deparment.jpg)
കൃത്യമായി ഇറിഗേഷൻ വകുപ്പിന്റെ ശുപാർശകൾ അനുസരിച്ച് ധനകാര്യ വകുപ്പ് ഫണ്ടുകൾ അനുവദിച്ചാൽ കേരളത്തിലെ കായലുകൾ,പുഴകൾ തോടുകൾ ഇവയുടെ വശങ്ങൾ സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കുവാനും അനധികൃത കൈയ്യേറ്റങ്ങളും നിയമയുദ്ധങ്ങളും ഒഴിവാക്കാൻ സഹായിക്കും എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും, വിദഗ്ദ്ധരുടെയും അഭിപ്രായം.