/sathyam/media/media_files/2025/09/26/river-water-level-2025-09-26-16-56-11.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് ജലസേചന വകുപ്പ് താഴെ പറയുന്ന നദിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച നദികൾ
പത്തനംതിട്ട : അച്ചൻകോവിൽ നദി (കോന്നി G D സ്റ്റേഷൻ)
അതേസമയം, ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി.
നാളെയോടെ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം തീവ്ര ന്യൂനമർദമായി വീണ്ടും ശക്തി പ്രാപിച്ചു ശനിയാഴ്ച രാവിലെയോടെ ആന്ധ്രാ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീ​ക്ഷണ കേന്ദ്രം അറിയിച്ചു.