നാട്ടിലേക്കുള്ള യാത്രയ്ക്കിടെ പ്രവാസി മലയാളി യുവാവ് പുഴയില്‍ ചാടി. സ്വയം നീന്തിക്കയറി. ആരോഗ്യനില തൃപ്തികരം

വിദേശത്ത് നിന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ മുനവര്‍ ട്രെയിനില്‍ കാസര്‍കോടേക്ക് പോവുകയായിരുന്നു.

New Update
vamanapuram river

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ പ്രവാസി മലയാളി യുവാവ് വടകര മൂരാട് പുഴയില്‍ ചാടി. കാസര്‍കോട് സ്വദേശി മുനവര്‍ ആണ് കോയമ്പത്തൂര്‍ മാംഗ്ളൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ പുഴയിലേക്ക് ചാടിയത്. വടകര മൂരാട് റെയില്‍വേ മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോഴായിരുന്നു സംഭവം നടന്നത്. 


Advertisment

പിന്നീട് പുഴയില്‍ നിന്നും സ്വയം നീന്തി അവശ നിലയില്‍ കരക്കെത്തിയ യുവാവിനെ സ്ഥലത്തെത്തിയ പൊലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 


ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. വിദേശത്ത് നിന്ന് കോയമ്പത്തൂരില്‍ വിമാനമിറങ്ങിയ മുനവര്‍ ട്രെയിനില്‍ കാസര്‍കോടേക്ക് പോവുകയായിരുന്നു. പുഴയിലേക്ക് ചാടാനുള്ള കാരണം വ്യക്തമല്ല.

Advertisment