Advertisment

അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചതത്വത്തില്‍. ഏഴാം തവണയും കേസ് മാറ്റി റിയാദ് കോടതി. അബ്ദുറഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം

ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം പലതവണ അബ്ദുറഹീമിന്റെ മോചന ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു

author-image
സൌദി ഡെസ്ക്
New Update
abdu raheem

റിയാദ്: സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ തടവില്‍ കഴിയുന്ന കോഴിക്കോട് കോടാമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനം അനിശ്ചതത്വത്തില്‍. കേസ് പരിഗണിക്കുന്നത് ഏഴാം തവണയും റിയാദ് കോടതി മാറ്റിവെച്ചു. 

Advertisment

ഇന്ത്യന്‍ സമയം 10.30ന് റിയാദ് ക്രിമിനല്‍ കോടതി കേസ് പരിഗണിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. അബ്ദുറഹീമിന്റെ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.

കഴിഞ്ഞ 15ന് കോടതി ഹര്‍ജി പരഗണിച്ചിരുന്നുവെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി കേസ് ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.

ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയശേഷം പലതവണ അബ്ദുറഹീമിന്റെ മോചന ഹര്‍ജി കോടതി പരിഗണിച്ചെങ്കിലും മാറ്റിവെക്കുകയായിരുന്നു. കേസില്‍ അന്തിമ വിധിയാണ് ഇനി കോടതിയില്‍ നിന്ന് വരേണ്ടത്. 

Advertisment