ഇത് അപമാനിച്ചവർക്കുള്ള മറുപടി; നൃത്തത്തിൽ ഡബ്ബിൾ എം എ കാരനായി ആർഎൽവി രാമകൃഷ്ണൻ

New Update
G

കൊച്ചി: ആർ എൽ വി രാമകൃഷ്ണൻ എം എ ഭരതനാട്യത്തിൽ രണ്ടാം റാങ്കിന് അർഹനായി. കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്നുമാണ് ആർ എൽ വി രാമകൃഷ്ണൻ തന്റെ രണ്ടാമത്തെ പി ജി നേടിയിരിക്കുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഈ സന്തോഷവാർത്ത പങ്കുവയ്ക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കട്ടെ!

Advertisment

കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കാലടി സംസ്കൃത സർവ്വകലാശാലയിൽ എം.എ ഭരതനാട്യം ഫുൾ ടൈം വിദ്യാർത്ഥിയായി പഠിക്കുകയായിരുന്നു. ഇന്നലെ റിസൾട്ട് വന്നു. എം.എ ഭരതനാട്യം രണ്ടാം റാങ്കിന് അർഹനായ വിവരം എൻ്റെ പ്രിയ സുഹൃത്തുക്കളെ അറിയിക്കുന്നു.

കഴിഞ്ഞ മാസം ഉണ്ടായ പ്രശ്നങ്ങൾക്കിടയിലായിരുന്നുപരീക്ഷ. അതുകൊണ്ടുതന്നെ വലിയ മാസിക സംഘർഷത്തിലാണ് പരീക്ഷ എഴുതിയത്. അച്ഛനമ്മമാരുടെയും ഗുരുക്കന്മാരുടെയും സഹോദരി സഹോദരന്മാരുടെയും അനുഗ്രഹം. ഇതോടെ നൃത്തത്തിൽ ഡബ്ബിൾ എം.എ കാരനായി

Advertisment