ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/media_files/WWtYmwJgYGPPmEZkLfGf.jpg)
പാലക്കാട്: ജില്ലാ ശുപത്രിക്കു പുറകിലെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിക്കു മുന്നിലെ തകർന്ന റോഡിലെ കുണ്ടും കുഴിയും നികത്തിയെങ്കിലും നിറഞ്ഞു കവിഞ്ഞൊഴുകുന്ന അഴുക്കുചാൽ വൃത്തിയാക്കുകയോ സ്ലാബിട്ടു മൂടുകയോ ചെയ്തിട്ടില്ലെന്ന് പരാതി.
Advertisment
അഴുക്കുചാലിൽ നിന്നും കൊതുകുശല്ല്യവും ചിലപ്പോൾ ദുർഗന്ധവും രൂക്ഷമാണെന്ന് ആശുപത്രിയിലെ ജീവനക്കാരും പ്രസവിച്ചു കിടക്കുന്ന യുവതികളും കൂട്ടിരിപ്പുകാരും പറയുന്നു.
റോഡിലെ കുഴികളിൽ അഴുക്കു വെള്ളം നിറഞ്ഞും കൊതുകു നിറഞ്ഞും കിടന്നിരുന്ന വാർത്ത മാധ്യമങ്ങൾ വാർത്തയാക്കിയിരുന്നു.
വാർത്തയെ തുടർന്നാണ് കുണ്ടും കുഴിയും തൂർത്തത്. അഴുക്കുചാലിൽ കെട്ടിക്കിടക്കുന്ന മലിന ജലം ഒഴുകി പോകാനുള്ള സൗകര്യമുണ്ടാക്കണമെന്നും പരിസരത്തുള്ളവരും ആശുപത്രിയിൽ കഴിയുന്നവരും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us