ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

New Update
road closed1

തൃശൂർ: ചാലക്കുടി - ആനമല സംസ്ഥാന പാതയിൽ സിഎച്ച് 54/200ൽ കമ്മട്ടി ഭാഗത്ത് കൾവർട്ട് ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാ​ഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. 

Advertisment

സർവീസ് നടത്തുന്ന കെഎസ്ആർടിസി/പ്രൈവറ്റ് ബസുകൾ കൾവർട്ടിൻ്റെ ഒരു വശത്ത് യാത്രക്കാരെ ഇറക്കി വാഹനം മാത്രം കൾവർട്ടിലൂടെ മറുവശത്ത് എത്തിച്ച് യാത്രികരെ കയറ്റി യാത്ര തുടരേണ്ടതാണ്.

ചെറുവാഹനങ്ങൾ, ബസുകൾ എന്നിവ വാഴച്ചാൽ മുതൽ മലക്കപ്പാറ വരെ യാത്ര അനുവദിക്കും. ഭാരവാഹനങ്ങൾ, ലോഡ് കയറ്റി വരുന്ന മറ്റ് ചെറുവാഹനങ്ങൾ, ടെമ്പോ ട്രാവലർ എന്നിവയുൾപ്പെടെ ചാലക്കുടി ഭാഗത്തു നിന്നുള്ള എല്ലാ വാഹനങ്ങളും വാഴച്ചാൽ ചെക്ക്പോസ്റ്റ് വരെ മാത്രം യാത്ര അനുവദിക്കും. 

തമിഴ്നാട്ടിൽ നിന്നുള്ള ഭാരവാഹനങ്ങളും ലോഡ് കയറ്റി വരുന്ന ചെറുവാഹനങ്ങളും മലക്കപ്പാറ വരെ മാത്രം യാത്ര അനുവദിക്കുകയുള്ളൂവെന്നും അറിയിപ്പിൽ വ്യക്തമാക്കി.

Advertisment