/sathyam/media/media_files/2025/01/11/Bn5tPEpx8B4kE4iINqHS.jpg)
തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് റി​ട്ട. ഫ​യ​ര്‍​ഫോ​ഴ്​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വീ​ട് കു​ത്തി​ത്തു​റ​ന്ന് 90 പ​വ​ന്‍റെ സ്വ​ര്‍​ണ​വും ഒ​രു ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്നു. വി​ഴി​ഞ്ഞം വെ​ങ്ങാ​നൂ​ര്‍ വെ​ണ്ണി​യൂ​ര്‍ മാ​വു​വി​ള വി​ന്‍​സ​ന്‍ വി​ല്ല​യി​ല്‍ റി​ട്ട. ഫ​യ​ര്‍​ഫോ​ഴ്​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ വീ​ട്ടി​ലാ​ണു ക​വ​ര്‍​ച്ച ന​ട​ന്ന​ത്.
ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ഈ ​സ​മീ​പ​കാ​ല​ത്ത് മ​ര​ണ​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​ല്ലാ ദി​വ​സ​വും രാ​ത്രി പ​ത്ത് മ​ണി​ക്കു ശേ​ഷം ഗി​ല്‍​ബ​ര്‍​ട്ടും ഭാ​ര്യ​യും സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ല്‍ കു​ട്ടു​കി​ട​ക്കാ​ന്‍ പോ​കു​ക പ​തി​വാ​യി​രു​ന്നു. പ​തി​വു​പോ​ലെ ചൊവ്വാഴ്ചയും പോ​യി.
ഇ​ന്ന് പു​ല​ര്‍​ച്ചെ വീ​ട്ടി​ല്‍ തി​രി​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്.​ വീ​ടി​ന്‍റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ ര​ണ്ടാം നി​ല​യി​ല്‍ മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 90 പ​വ​ന്‍റെ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​രു​ക​യാ​യി​രു​ന്നു.
മ​റ്റൊ​രു മു​റി​യി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​രു ല​ക്ഷം രൂ​പ​യും മോ​ഷ്ടാ​ക്ക​ള്‍ അ​പ​ഹ​രി​ച്ചു​വെ​ന്ന് ഗി​ല്‍​ബ​ര്‍​ട്ട് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഗി​ല്‍​ബ​ര്‍​ട്ടി​ന്‍റെ മ​ക​നും മ​ക​ളും സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​ണ്.
ഇ​രു​വ​രും കൊ​ല്ലം മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. മ​ക​ളു​ടെ​യും മ​രു​മ​ക​ളു​ടെ​യും ഭാ​ര്യ​യു​ടെ​യും സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് ഇ​ദ്ദേ​ഹം പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി.
വീ​ട്ടി​ലെ സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ട നി​ല​യി​ലാ​ണ്. വി​ഴി​ഞ്ഞം പോ​ലീ​സും വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ച്ചു.