മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു; യുവാവ് പിടിയിൽ

വ്യാഴാഴ്ച രാത്രി ഒൻപതരയോടെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ കുരീപ്പുഴ സ്വദേശി ഷിബുവിന്റെ 23,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചു കടന്നു കളഞ്ഞത്.

New Update
46777

കൊല്ലം: കുരീപ്പുഴ നെല്ലിമുക്കിൽ പ്രവർത്തിക്കുന്ന മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നുകളഞ്ഞ യുവാവ് പിടിയിൽ.  

Advertisment

കൊല്ലം വെസ്റ്റ് വില്ലേജിൽ കോട്ടമുക്ക് വിദ്യാനഗർ എസ്.വി. ഭവനിൽ വിജയ്‌നെയാണ് കൊല്ലം വെസ്റ്റ് പോലീസ് പിടികൂടിയത്.  പോലീസിനെ കണ്ട് അക്രമാസക്തനായ പ്രതിയുടെ കയ്യിൽ നിന്നും 15 ഗ്രാം കഞ്ചാവും കണ്ടെടുത്തിരുന്നു. ഇതിന്റെ പേരിലും കേസെടുത്തിട്ടുണ്ട്.

വ്യാഴാഴ്ച രാത്രി ഒൻപതരയോടെ മെഡിക്കൽ ഷോപ്പിൽ മരുന്ന് വാങ്ങാനെത്തിയ കുരീപ്പുഴ സ്വദേശി ഷിബുവിന്റെ 23,000 രൂപ വിലവരുന്ന മൊബൈൽ ഫോണാണ് പ്രതി മോഷ്ടിച്ചു കടന്നു കളഞ്ഞത്.

കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഷിബുവിന്റെ തൊട്ടുപുറകിലായി നിന്നിരുന്ന വിജയ് ഫോൺ മോഷ്ടിക്കുന്നതായി കണ്ടെത്തി.

Advertisment