കോട്ടയം: വെള്ളൂരില്‍ വീട് കുത്തിതുറന്നു മോഷണ ശ്രമം നടത്തിയ കന്യാകുമാരി സ്വദേശിയ നാട്ടുകാരും പോലീസും ചേര്‍ന്നു പിടികൂടി.
രക്ഷപെട്ട കൂട്ടാളിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. കന്യാകുമാരി അരദേശം സ്വദേശി എഡ്വിന്‍ ജോസിനെയാണു വെള്ളൂര്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാത്രിയിലായിരുന്നു കേസിനു സംഭവം. വെള്ളൂരില്‍ റെയില്‍വേ സ്‌റ്റേഷന്‍ ഭാഗത്തു വീടുകളില്‍ മോഷണവും മോഷണശ്രമവും നടത്തിയ കള്ളന്‍ പിടിയില്‍.
രണ്ടു മോഷ്ടാക്കളാണു പ്രദേശത്ത് മോഷണത്തിനായി എത്തിയത്. ഇതില്‍ ഒരാളെയാണു പോലീസ് നാട്ടുകാരുടെ സഹായത്തോടുകൂടി പിടികൂടിയത്. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.
വെള്ളൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ വീടുകളിലാണു മോഷ്ടാവ് എത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ ഇവിടെ എത്തിയ മോഷ്ടാവു വീടുകളില്‍ മോഷണവും മോഷണശ്രമവും നടത്തി.
വിവരമറിഞ്ഞ പോലീസ് സംഘം നാട്ടുകാരുടെ സഹായത്തോടുകൂടി തിരച്ചില്‍ നടത്തുകയായിരുന്നു. പോലീസിനെയും നാട്ടുകാരെയും കാണുകയും ഇതോടെ മോഷ്ടാക്കള്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.
ഭര്‍ത്താവുമായുള്ള വെടിവലിക്കരയില്‍ ഇയാളുടെ കയ്യില്‍ ഉണ്ടായിരുന്ന ബാഗ് പോലീസിന്റെ കയ്യില്‍ കിട്ടി. ബാഗിനുള്ളില്‍ നിന്നും ഇയാള്‍ മോഷണത്തിന് ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മാരക ആയുധങ്ങളും കണ്ടെത്തി.
ഇതിനിടയിലാണു മോഷ്ടാക്കളില്‍ ഒരാളെ പോലീസ് പിടികൂടിയത്. മറ്റൊരു പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി വെള്ളൂര്‍ കടുത്തുരുത്തി മേഖലകള്‍ കേന്ദ്രീകരിച്ച് മോഷണം പതിവായിരുന്നു. ഇതിനിടെ അര്‍ദ്ധനഗ്നനായി മാരകായുധവുമായി നടന്നു പോകുന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യവും പറുത്തു വന്നിരുന്നു.
പിന്നാലെ കുറുവാ സംഘമാണ് മോഷണങ്ങള്‍ക്കു പിന്നിലെന്ന് അഭ്യൂഹം പരക്കുകയും പ്രദേശവാസികള്‍ കടുത്ത ഭീതിയിലുമായിരുന്നു. ഇതിനിടെ വീണ്ടും കഴിഞ്ഞ ദിവസം വീട് കുത്തിത്തുറന്നു മോഷണം നടന്ന തോടെ മോഷ്ടാക്കളെ പിടികൂടണണെന്ന ആവശ്യം ശക്തമായിരുന്നു.