മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് ഒളിപ്പിച്ചത് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയില്‍. വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തി

19ാം തീയതി അഷ്റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. 

New Update
robbery

കണ്ണൂര്‍: വളപട്ടണത്ത് 300 പവന്‍ സ്വര്‍ണവും ഒരു കോടിയോളം രൂപയും കവര്‍ന്ന ലിജീഷ് സമാനമായ രീതിയില്‍ നേരത്തെയും മോഷണം നടത്തിയതായി കണ്ണൂര്‍ കമ്മീഷണര്‍ അജിത് കുമാര്‍. 

Advertisment

മോഷ്ടിച്ച പണവും സ്വര്‍ണവും ലീജിഷ് വീട്ടിലെ കട്ടിലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ അറയിലാണ് ഒളിപ്പിച്ചതെന്നും വീട്ടില്‍ നിന്ന് 267 പവനും ഒരു കോടി ഇരുപത് ലക്ഷം രൂപയും കണ്ടെത്തിയതായി കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

25ാം തീയതിയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണര്‍ പറഞ്ഞു. 19ാം തീയതി അഷ്റഫ് കുടംബസമേതം മധുരയില്‍ കല്യാണത്തിന് പോയിരുന്നു. 

അതുകഴിഞ്ഞ് 24ന് വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കര്‍ പൊട്ടിച്ച് അതിലുണ്ടായിരുന്ന ഒരുകോടിയിലധികം രൂപയും 300 പവന്‍ സ്വര്‍ണവും മോഷണം പോയതായി മനസിലാക്കുന്നത്. 

തുടര്‍ന്ന് പരാതി നല്‍കുകയായിരുന്നു. വീടിന്റെ പുറകിലുള്ള ജനല്‍ പൊട്ടിച്ചാണ് അയല്‍വാസിയായ ലീജീഷ് അതിവിദഗ്ധമായി മോഷണം നടത്തിയതെന്ന് കമ്മീഷണര്‍ പറഞ്ഞു. വിരലടയാള വിദഗ്ധന്‍, ഫോറന്‍സിക് വിദഗ്ധര്‍ എന്നിവരെല്ലാം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. 

Advertisment