കോഴിക്കോട്: പന്തീരാങ്കാവില്‍ സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ നിന്ന് സ്‌കൂട്ടറിലെത്തിയ യുവാവ് 40 ലക്ഷം രൂപ കവര്‍ന്ന് രക്ഷപ്പെട്ടു.
പന്തീരാങ്കാവിലെ ഇസാഫ് ബാങ്ക് ജീവനക്കാരില്‍ നിന്നാണ് പണം കവര്‍ന്നിരിക്കുന്നത്. പ്രതിയുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്.
ഇസാഫ് ബാങ്കിലെ സ്റ്റാഫ് അരവിന്ദ് എന്നയാളുടെ കയ്യില്‍ നിന്ന് പണം അടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര-പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ച് തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റര്‍ വാഹനത്തില്‍ കടന്നുകളയുകയായിരുന്നു.