വീടിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം. മോഷ്ടാവ് പിടിയില്‍. നിരവധി അന്തര്‍ ജില്ല മോഷണകേസ്സുകളിലെ പ്രതിയാണ് ഇയാള്‍

പ്രതിയെ ഇന്നലെ രാത്രി ഏഴ് മണിയോടെ ചെലവൂര്‍ ഷാഫി ഉഴിച്ചില്‍ കേന്ദ്രത്തിനടുത്തുവെച്ച് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന്റെ പൂട്ട് പൊളിച്ചാണ് പ്രതി മോഷണം നടത്തിവന്നത്.

New Update
robbery1

കോഴിക്കോട്: ചേവായൂര്‍ നിരവധി അന്തര്‍ ജില്ല മോഷണകേസ്സുകളിലെ പ്രതിയായ തമിഴ്‌നാട് നീലഗിരി സ്വദേശി മേലത്ത് വീട്ടില്‍ അബ്ദുള്‍ കബീര്‍ (വാട്ടര്‍ മീറ്റര്‍ കബീര്‍-56) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Advertisment

2025 ഫെബ്രുവരി 19 ന് മലാപറമ്പ്  മോട്ടോ വലിയ പറമ്പത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഇയാള്‍ മോഷണത്തിന് ശ്രമിച്ചിരുന്നു. 

ഈ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് പ്രതിയെ ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറും സംഘവും അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ കല്‍പ്പറ്റ, താമരശ്ശേരി, കോട്ടയ്ക്കല്‍, കണ്ണൂര്‍ ടൗണ്‍, മലപ്പുറം, ഫറോഖ്, മഞ്ചേരി, ചേവായൂര്‍, മെഡിക്കല്‍ കോളേജ് എന്നീ സ്റ്റേഷനുകളിലായി 15 ഓളം മോഷണ കേസുകള്‍ നിലവിലുണ്ട്.

പ്രതിയെ ഇന്നലെ രാത്രി ഏഴ് മണിയോടെ ചെലവൂര്‍ ഷാഫി ഉഴിച്ചില്‍ കേന്ദ്രത്തിനടുത്തുവെച്ച് ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വീടിന്റെ പൂട്ട് പൊളിച്ചാണ് പ്രതി മോഷണം നടത്തിവന്നത്.

Advertisment