ബംഗളുരു: ബംഗളുരുവിലെ ഒരു ഗോഡൗണില്‍ നിന്ന് 830 കിലോഗ്രാം മുടി നഷ്ടപ്പെട്ടതായി പരാതി. രാത്രി ഒരുസംഘം ആളുകളെത്തി പൂട്ട് തകര്‍ത്ത് നടത്തിയ മോഷണത്തില്‍ ഒരു കോടി രൂപ വിലവരുന്ന മുടിയാണ് നഷ്ടമായത്. നോര്‍ത്ത് ബംഗളുരുവിലെ ലക്ഷ്മിപുര ക്രോസിലാണ് സംഭവം. മോഷ്ടാക്കളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.
മുടിയുടെ മൊത്തവ്യാപാര രംഗത്ത് പ്രവര്‍ത്തിക്കുന്ന കെ വെങ്കടസ്വാമി എന്നയാള്‍ ഫെബ്രുവരി 12നാണ് ഹെബ്ബാളില്‍ നിന്ന് ലക്ഷ്മിപുര ക്രോസിലേക്ക് തന്റെ ഗോഡൗണ്‍ മാറ്റിയത്. കെട്ടിടത്തിന്റെ ബേസ്‌മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ 27 ബാഗുകളിലായി 830 കിലോ മനുഷ്യ മുടി സൂക്ഷിച്ചിരുന്നു.
28ന് അര്‍ദ്ധരാത്രി ഒരു ബലോറോ കാര്‍ ഗോഡൗണിന് മുന്നില്‍ എത്തുന്നത് സിസിടിവിയില്‍ കാണാം. ഇവര്‍ പുറത്തിറങ്ങി ഇരുമ്പ് ദണ്ഡുകള്‍ ഉപയോഗിച്ച് ലോക്ക് തകര്‍ത്ത ശേഷം വാഹനത്തില്‍ എടുത്തുവെച്ച് വേഗത്തില്‍ ഓടിച്ചുപോകുന്നു. പ്രദേശത്തെ സിസിടിവികളില്‍ മോഷ്ടാക്കളുടെയും വാഹനത്തിന്റെയും ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടെങ്കിലും വാഹനത്തിന്റെ നമ്പര്‍ വ്യക്തമല്ല.