തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി ക്രഷര്‍ മാനേജറില്‍ നിന്നും 10.20 ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞ അന്യസംസ്ഥാന തൊഴിലാളികളെ പിടികൂടി

ബിഹാര്‍ സ്വദേശികളായ  ഇബ്രാന്‍ ആലം(21), മുഹമ്മദ് മാലിക്ക് (21 ), മുഹമ്മദ് ഫാറൂഖ് (30 ), അസം സ്വദേശി ധനഞ്ജയ് വോറ (22) എന്നിവരാണ് പൊലീസ് പിടിയിലായത്. 

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
arrest11

കാസര്‍കോട്: തോക്ക് ചുണ്ടി ഭീഷണിപ്പെടുത്തി ക്രഷര്‍ മാനേജറില്‍ നിന്നും 10.20 ലക്ഷം രൂപയും മൊബൈല്‍ ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞ അന്യസംസ്ഥാന തൊഴിലാളികളായ സംഘത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി ഹോസ്ദുര്‍ഗ് പൊലീസ്. ബിഹാര്‍ സ്വദേശികളായ  ഇബ്രാന്‍ ആലം(21), മുഹമ്മദ് മാലിക്ക് (21 ), മുഹമ്മദ് ഫാറൂഖ് (30 ), അസം സ്വദേശി ധനഞ്ജയ് വോറ (22) എന്നിവരാണ് പൊലീസ് പിടിയിലായത്. 

Advertisment

ഇന്നലെ വൈകിട്ട് 5.45 മണിയോടെ  ജാസ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ക്രഷര്‍ കമ്പനിയുടെ മാനേജരായ രവീന്ദ്രന്‍ എന്നയാള്‍ ജോലി കഴിഞ്ഞു പണം അടങ്ങിയ ബാഗുമായി പോവുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് സംഘം രവീന്ദ്രനെ തടഞ്ഞു നിര്‍ത്തി തോക്ക് ചുണ്ടുകയും കയ്യില്‍ ഉണ്ടായിരുന്ന പണം അടങ്ങിയ ബാഗും മൊബൈല്‍ ഫോണും കൈക്കലാക്കി കടന്നു കളഞ്ഞു. 


തുടര്‍ന്ന് ഹോസ്ദുര്‍ഗ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും തത്സമയം പൊലീസ് സംഭവസ്ഥലത്തു എത്തുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. ഹിന്ദി സംസാരിക്കുന്ന വ്യതികളാണെന്ന് വിവരം ലഭിച്ചതോടെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും പ്രതികളെന്ന് സംശയിക്കുന്ന ആള്‍ക്കാരുടെ ചിത്രങ്ങള്‍ ജില്ലയിലെയും മറ്റ് ജില്ലകളിലും മംഗളൂരു പൊലീസിനും കൈമാറി.


 മംഗളൂരുവില്‍ വെച്ച് 10 മണിയോടെ ഹോസ്ദുര്‍ഗ് പൊലീസും മംഗളൂരു പൊലീസും ചേര്‍ന്ന് പ്രതികളെ പിടികൂടുകയായിരുന്നു. ക്രഷറില്‍ ജോലി ചെയുന്ന മറ്റൊരു ജോലിക്കാരന്‍ ഈ കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് മനസിലാക്കിതയാണ് കേസില്‍ നിര്‍ണായകമായത്. 


തുടര്‍ന്ന് ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതികള്‍ കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുകയും കൃത്യം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടാനും സാധിച്ചത്. മോഷണം പോയ 10.20  ലക്ഷം രൂപയില്‍  9.64  ലക്ഷം രൂപയും ഇവര്‍ സഞ്ചരിച്ച കാറും അന്വേഷണത്തില്‍ കണ്ടെത്തി. ജിബ്രാന്‍ ആലം, ധനഞ്ജയ് വോറ എന്നിവരാണ് മുഖ്യ ആസൂത്രകര്‍.