ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം. 4,95,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. മറ്റ് ജില്ലകളിലും അനുപമയ്‌ക്കെതിരെ പണത്തട്ടിപ്പിന് പരാതി. പൊലീസ് അന്വേഷണമാരംഭിച്ചു

കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36) പിടിയിലായത്. 

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update
police 2345

പാലക്കാട്: ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭം നേടിത്തരാമെന്ന് വാഗ്ദാനം നല്‍കി 4,95,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36) പിടിയിലായത്. 

Advertisment

വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്വാന്റെ പരാതിയില്‍ വടക്കഞ്ചേരി പൊലീസ് നടത്തിയ അന്വേഷണത്തില്‍ വടക്കഞ്ചേരിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് അനുപമയെ അറസ്റ്റ് ചെയ്തത്. 



2024 സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ പല ഘട്ടങ്ങളിലായി അനുപമ മുഹമ്മദില്‍ നിന്ന് പണം വാങ്ങിയതായാണ് കേസ്. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിരുന്ന അനുപമ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതവും മൊതലും നല്‍കാമെന്ന് പറഞ്ഞ് മുഹമ്മദില്‍ നിന്നും പണം വാങ്ങുകയായിരുന്നെന്ന് വടക്കഞ്ചേരി പൊലീസ് പറഞ്ഞു.


ജില്ലകളിലും അനുപമയ്‌ക്കെതിരെ പണത്തട്ടിപ്പിന് പരാതി ലഭിച്ചിട്ടുള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അനുപമയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.