Advertisment

അനുമതിയില്ലാതെ സര്‍വീസ് നടത്തിയതിന് റോബിന്‍ ബസിന് തമിഴ്‌നാട്ടിലും പിഴ; അടയ്‌ക്കേണ്ടി വന്നത് കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടി

New Update
G

കോയമ്പത്തൂര്‍: കേരളത്തില്‍ നിന്നും കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിന് തമിഴ്നാട്ടിലും പിഴ. അനുമതിയില്ലാതെ സര്‍വ്വീസ് നടത്തിയതിനാണ് നടപടി. കേരളത്തില്‍ ഈടാക്കിയതിന്റെ ഇരട്ടിയോളമാണ് ബസുടമ അടയ്‌ക്കേണ്ടി വന്നത്. 

ചാവടി ചെക്ക് പോസ്റ്റിലാണ് റോബിന്‍ മോട്ടോഴ്‌സിന് 70,410 രൂപ പിഴയടക്കേണ്ടി വന്നത്.  ഈ തുകയില്‍ പിഴയ്‌ക്കൊപ്പം ടാക്‌സും  ഈടാക്കി. ഒരാഴ്ചത്തെ ടാക്‌സും പിഴയും അടച്ച് വാഹന ഉടമ സര്‍വീസ് തുടര്‍ന്നു. ഇതോടെ നവംബര്‍ 24 വരെ തമിഴ്‌നാട്ടിലേക്ക് സര്‍വ്വീസ് നടത്താന്‍ സാധിക്കും.

Advertisment