/sathyam/media/media_files/2025/10/10/e7c3fd1e-f5f1-4e8c-9cd5-fb1cbb5b6d09-2025-10-10-17-25-45.jpg)
കോട്ടയം: വികസന പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍ എത്തിക്കുന്നതില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ജോസ് കെ.മാണി എം.പി. പറഞ്ഞു. തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയുടെയും ഹരിതകര്‍മ്മസേനയുടെയും പ്രവര്‍ത്തനങ്ങളിലൂടെ വിപ്ലവകരമായ മാറ്റങ്ങളാണ് സംസ്ഥാനത്തുണ്ടായത്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് ശ്രദ്ധേയമായ വികസന മുന്നേറ്റമാണ് കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആര്‍. അമ്പിളി പഞ്ചായത്തുതല വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ കൊട്ടുകാപ്പിളളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തന്‍കാലാ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സെലീനാമ്മ ജോര്‍ജ്ജ്, ശ്രുതി ദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.ടി. ജയമ്മ, കെ.പി. ഷാനോ, അഞ്ജു ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ അനി ചെളളാങ്കല്‍, കെ. ആശിഷ് , ഗ്രാമ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ടി.കെ. ഗോപി, റിസോഴ്‌സ് പേഴ്‌സണ്‍ ശ്രീകുമാര്‍ എസ്. കൈമള്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്നു നടന്ന വികസന ചര്‍ച്ചയില്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കേണ്ട വിവിധ പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അവതരിപ്പിച്ചു.