ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ചവരെ ആലപ്പുഴ ജില്ലാ റോളര്‍ സ്‌കേറ്റിംഗ് അസ്സോസിയേഷന്‍ അനുമോദിച്ചു

ആലപ്പുഴ ഹിമാലയ മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങ് ആലപ്പുഴജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു  ഉദ്ഘാടനം ചെയ്തു. 

author-image
കെ. നാസര്‍
New Update
SCATTINH

ആലപ്പുഴ: ബെംഗളുരൂവില്‍ നടന്ന 62-ാമത് ദേശീയ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ ദീജേഷ് ഢി, ആദിദേവ് എല്‍ (വെളളി- ഇന്‍ലൈന്‍ ഫ്രീ സറ്റൈല്‍ പെയര്‍ സ്ലാലം) അഭിജിത്ത് എസ് പൈ അനന്തേശ്വര്‍ വി ഹെഗ്‌ഡേ (വെങ്കലം- ഇന്‍ലൈന്‍ ഫ്രീ സറ്റൈല്‍ പെയര്‍ സ്ലാലം) ആദിത്യാ ഷഹാബാസ് (വെങ്കലം- ഇന്‍ലൈന്‍ ഫ്രീ സറ്റൈല്‍ ക്ലാസിക്കല്‍ സ്ലാലം) ഇവരുടെ പരിശീലകനും റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്‍ന്ധ്യയുടെ ഏക മലയാളി ടെക്‌നിക്കല്‍ ഒഫീഷ്യലുമായ ബിജു എസ് എന്നിവരെ ആലപ്പുഴ ജില്ലാ റോളര്‍ സ്‌കേറ്റിംഗ് അസ്സോസിയേഷന്‍ അനുമോദിച്ചു.

Advertisment

SKATING 2

 ആലപ്പുഴ ഹിമാലയ മിനി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ചടങ്ങ് ആലപ്പുഴജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, വൈസ് പ്രസിഡന്റ് വി.ജി വിഷ്ണു  ഉദ്ഘാടനം ചെയ്തു. 

റോവിംഗ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് ശ്രീകുമാരക്കുറുപ്പ് മുഖ്യാതിഥിയായി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അംഗം കുര്യന്‍ ജെയിംസ്, സെക്രട്ടറി എന്‍.പ്രദീപ് കുമാര്‍, ആലപ്പുഴ ജില്ലാ റോളര്‍ സ്‌കേറ്റിംഗ് അസ്സോസിയേഷന്‍ സെക്രട്ടറി രാജേഷ് സീതാറാം, പ്രസിഡന്റ്റ് യു.ജി ഉണ്ണി ട്രഷര്‍ അഭിലാഷ്, ഖോ ഖോ അസ്സോസിയേഷന്‍ പ്രസിഡന്റ്റ് ഷിജിലാല്‍ തുടങ്ങിയവര്‍ അനുമോദിച്ച് സംസാരിച്ചു.

Advertisment