/sathyam/media/media_files/nKgsLBMA5yDZjlxqYbCQ.jpg)
ആലപ്പുഴ : പുതുവർഷം മൂന്ന് ആഴ്ച പിന്നിടുമ്പോൾ സ്വർണ്ണവില ഗ്രാമി 415 രൂപയും, പവന് 3320 രൂപ വർദ്ധിച്ചു. 2024 ൽ ഒക്ടോബർ 31 ന് സംസ്ഥാനത്തെ സ്വർണ്ണ വില 59 640 രൂപയെ മറികടന്ന് ഗ്രാമിന് 7525 രൂപയും പവന് 60200 ആയി.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൽ ഡ് ട്രംപിൻ്റെ തിരിച്ച് വരവ് സ്വർണ്ണത്തിൻ്റെ അന്താരാഷ്ട്ര ഡോളർ വില കുറയുമെന്ന പ്രതീക്ഷക്ക് അപ്പുറത്താണ് ഇന്ന് 2752 ഡോളർ വരെ കുതിച്ച് ഉയർന്നത്.
ബാങ്ക് നിക്ഷേപത്തിനേക്കാൽ മൂല്യം സ്വർണ്ണ നിക്ഷേപത്തിൽ ലഭിക്കുമെന്നുള്ളത് കൊണ്ട് നിക്ഷേപകർ സ്വർണ്ണം നിക്ഷേപമായി മാറ്റുവാൻ സാദ്ധ്യത ഉള്ളതിനാൽ സ്വർണ്ണവിലയിലുണ്ടായ വർദ്ധനവ് ചെറുകിട ഇടത്തരം വ്യാപാര രംഗത്ത് ഉണർവ്വ് ഉണ്ടാകുമെന്ന് ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര പറഞ്ഞു. സ്വർണ്ണവ്യാപാര മേഖലയിലെ വ്യാപാര അനിശ്ചിതത്വം താൽക്കാലികമാണന്ന് അദ്ദേഹം പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us