/sathyam/media/media_files/2025/09/30/caption-hibi-eden-honb-2025-09-30-17-51-44.jpg)
കൊച്ചി: റോയൽ ഡ്രൈവിൽ നിന്ന് കേരളത്തിലെ ആദ്യ ഓട്ടോമോട്ടീവ് എഐ ബ്രാൻഡ് അംബാസഡറായി റോയാ അവതരിപ്പിച്ചു.
ഓട്ടോമോട്ടീവ് ബ്രാൻഡിന്റെ ഉ ടമസ്‌ഥതയിലുള്ള ലോകത്തി ലെ ആദ്യത്തെ എ.ഐ. അംബാ സഡറാണ് റോയാ. ഹൈബി ഈഡൻ എം.പി. റോയാ ഉദ്ഘാടനം ചെയ്തു. റോയൽ ഡ്രൈവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്‌മാൻ സന്നിഹിതനായിരുന്നു.
സംസ്ഥാനത്ത് റോയൽ ഡ്രൈവിൻ്റെ ഇനവേഷൻ മികവ് പ്രകടമാക്കുന്ന കേരളത്തിലെ ആദ്യ ഓട്ടോമോട്ടീവ് എഐ അംബാസഡറാണ് റോയാ. റോയയുടെ ബഹുഭാഷാ വൈദഗ്‌ധ്യവും ആകർഷകമായ വ്യക്‌തിത്വവും ഉപയോക്താക്കളുമായി അടുത്ത ബന്ധം സ്ഥാപിക്കും.
ബ്രാൻഡ് ഉടമസ്ഥതയിലുള്ള, ബഹുഭാഷാ, മൾട്ടി-പ്ലാറ്റ്ഫോം ഡിജിറ്റൽ അംബാസഡറായ റോയാ വിവിധ ഭാഷാ പ്ലാറ്റ്ഫോമുകളിലൂടെ ഉപയോക്‌താക്കളുമായി തുടർച്ചയായി ഇടപഴകുമെന്നു സി.എം.ഡി. മുജീബ് റഹ്‌മാൻ പറഞ്ഞു.
വിദ്യാഭ്യാസം, ആരോഗ്യം തുട ങ്ങിയ നിരവധി മേഖലകളിൽ നിർമ്മിത ബുദ്ധി വിപ്ലവം സ ഷ്‌ടിച്ചു കൊണ്ടിരിക്കുകയാ ണെന്നും വാഹന നിർമ്മാണ മേഖലയിലേക്ക് ഇതിനെ സമ ന്വയിപ്പിക്കുന്നത് ഒരു സുപ്രധാന മുന്നേറ്റമാണെന്നും ഹൈബി ഈഡൻ പറഞ്ഞു.
പ്രീ-ഓൺഡ് ആഡംബര കാറു കൾ, ബജറ്റ് കാറുകൾ, സൂപ്പർ ബൈക്കുകൾ എന്നിവയുടെ സംഘടിത വിൽപ്പനയ്ക്കുള്ള അംഗീകൃത കമ്പനിയാണു റോയൽ ഡ്രൈവ്