/sathyam/media/media_files/2025/12/27/rpi-state-convension-2025-12-27-20-02-18.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ദേശീയ ജനാധിപത്യ സഖ്യത്തിൽ പ്രവേശനം കാത്ത് കഴിയുന്ന പ്രധാന പാർട്ടിയാണ് ആർ.പി. ഐ (എ). നിരവധി തവണ മുന്നണി പ്രവേശനത്തിനായി സംസ്ഥാനത്തെ ബി ജെ പി നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താൻ ആർ.പി. ഐ (എ) ക്ക് കഴിഞ്ഞില്ല.
കേന്ദ്രമന്ത്രി രാം ദാസ് അത്താവാല നേതൃത്വം നൽകുന്ന പാർട്ടി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. രാം ദാസ് അത്താവലയ്ക്ക് രാജ്യസഭാ സീറ്റും കേന്ദ്ര മന്ത്രിസ്ഥാനവും നൽകുന്ന ബി ജെ പി കേന്ദ്ര നേതൃത്വം കേരളത്തിൽ ആർ.പി.ഐ (എ) യെ മുന്നണിയിലെടുക്കണമെന്ന് നിർദ്ദേശം നൽകിയിട്ടില്ല.
എന്നാൽ ദേശീയ തലത്തിൽ മുന്നണിയുടെ ഭാഗമായ പാർട്ടികൾ സംസ്ഥാനങ്ങളിൽ സജീവമാണെങ്കിൽ അവിടങ്ങളിലും മുന്നണിയുടെ ഭാഗമാകും. കേരളത്തിൽ സജീവമാണെന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് ആർ.പി. ഐ (എ).
അംബേദ്ക്കർ രൂപീകരിച്ച റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ പിന്മുറക്കാരെന്ന് അവകാശപ്പെടുന്ന ആർ.പി. ഐ (എ) ദളിത് വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
ജനുവരി 21 ന് കണ്ണൂരിൽ നടക്കുന്ന സംസ്ഥാന കൺവെൻഷൻ പാർട്ടിയുടെ ശക്തി തെളിയിക്കാനുള്ള അവസരമാക്കി മാറ്റാനാണ് ശ്രമം. ശക്തി തെളിയിച്ച് സംഘടന ശക്തമാക്കി മുന്നണിക്കുള്ളിൽ കയറാമെന്ന കണക്ക് കൂട്ടലിലാണ് ആർ.പി. ഐ (എ).
പാർട്ടിയുടെ ദേശീയ നേതൃ നിരയിൽ രാജീവ് മോനോൻ, നുസ്രത് ജഹാൻ എന്നീ മലയാളികൾ ഉണ്ടെങ്കിലും ബിജെപി സംസ്ഥാന ഘടകം ആർപിഐ (എ) യെ വേണ്ട വിധം പരിഗണിക്കുന്നില്ല.
സംസ്ഥാന കൺവെൻഷനിൽ എൻ.ഡി.എ പ്രവേശനം അജണ്ടയാക്കി സംഘടന ശക്തമാക്കി പ്രവർത്തനം വ്യാപിപ്പിച്ച് മുന്നണി പ്രവേശനം സാധ്യമാക്കാമെന്ന കണക്ക് കൂട്ടലിലാണ് ആർ.പി.ഐ (എ).
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us