മലബാറിന്‍റെ സാംസ്ക്കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുന്ന സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ പദ്ധതിക്ക് നൂറു കോടി രൂപയുടെ അനുമതി

New Update
siacf

തിരുവനന്തപുരം: കലയുടേയും സംസ്ക്കാരത്തിന്‍റേയും കരവിരുതിന്‍റേയും ആഗോള ആഘോഷമായ സര്‍ഗാലയ ഇന്‍റര്‍നാഷണല്‍ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ്സ് ഫെസ്റ്റിവലിന് കോഴിക്കോട് ഇരിങ്ങലിലുള്ള സര്‍ഗലയ ആര്‍ട്ട്സ് ആന്‍റ് ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി.


Advertisment

 ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് കോപ്പറേറ്റീവ് സൊസൈറ്റിയുടെ സബ്‌സിഡിയറിയായ സര്‍ഗാലയ സംഘടിപ്പിക്കുന്ന ഈ പരിപാടി 2025 ജനുവരി ആറു വരെ നീണ്ടു നില്‍ക്കും.


ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരർ ഇവിടെ തങ്ങളുടെ കഴിവുകളും സാംസ്ക്കാരിക പാരമ്പര്യവും പ്രദര്‍ശിപ്പിക്കും.


സംസ്ഥാന വിനോദ സഞ്ചാര, പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസ്സിയേഷന്‍ പ്രസിഡന്‍റും എംപിയുമായ പി ടി ഉഷ അധ്യക്ഷത വഹിച്ചു.


കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ സഹകരണത്തോടെ ഉത്തര കേരളത്തെ സുസ്ഥിര വിനോദ സഞ്ചാര കേന്ദ്രമാക്കി വളര്‍ത്തിയെടുക്കാനുള്ള സര്‍ഗാലയ ഗ്ലോബല്‍ ഗേറ്റ് വേ ടു മലബാര്‍ കള്‍ചറല്‍ ക്രൂസിബിള്‍ പദ്ധതിക്ക് നൂറു കോടി രൂപയുടെ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

Advertisment