എരവത്തുകുന്ന് ടൂറിസം പദ്ധതിക്ക് നാല് കോടി രൂപയുടെ അനുമതി

New Update
Kerala Tourism
കോഴിക്കോട്: കോഴിക്കോട് സൗത്ത് നിയമസഭാ മണ്ഡലത്തിലെ എരവത്തുകുന്ന് ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് നാല് കോടി രൂപ അനുവദിച്ചു. നവകേരള സദസില്‍ നിന്നുയര്‍ന്ന നിര്‍ദ്ദേശപ്രകാരമാണ് പദ്ധതിക്കായി തുക അനുവദിച്ചത്.

കോഴിക്കോട് നഗരത്തിന്റെ തിരക്കിനിടയില്‍ പച്ചപ്പിന്റെ നനുത്ത അന്തരീക്ഷം സമ്മാനിക്കുന്ന എരവത്തുകുന്ന് നഗരത്തിലെ മരുപ്പച്ചയായാണ് അറിയപ്പെടുന്നത്. ഇത് ടൂറിസ്റ്റുകള്‍ക്കും കുടുംബസമേതമുള്ള ഉല്ലാസത്തിനും ഏറ്റവും ഫലപ്രദമായി ചിലവഴിക്കാന്‍ പറ്റിയ ഇടമാണെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു.

പരമാവധി വിനോദഞ്ചാര സാധ്യത പ്രയോജനപ്പെടുത്തുന്നതിനായി സ്ഥിരതയുള്ള വികസനം എന്നത് ഏറെക്കാലമായി ഈ സ്ഥലത്ത് ഉയര്‍ന്നുവന്നിരുന്ന ആവശ്യമായിരുന്നു. അതുവഴി പ്രദേശത്തിന്റെ പൈതൃകസമ്പത്തും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനും ഈ പദ്ധതി ഗുണകരമാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

പദ്ധതിയുടെ ഭാഗമായി മനോഹരമായ പ്രവേശന കവാടം, പരിസര മതില്‍, വേലി, സംരക്ഷണ ഭിത്തി, ഇരുവശങ്ങളിലും ഇരിപ്പിടങ്ങളോടു കൂടിയ നടപ്പാതകള്‍, ലാന്‍സ്‌കേപ്പിംഗ്, ആധുനിക ഉപകരണങ്ങളോടു കൂടിയ വര്‍ക്ക്ഔട്ട് ഏരിയ, സ്റ്റീല്‍ പാലം, മൂവബിള്‍ ഫോട്ടോഫ്രെയിം, ഓപ്പണ്‍ സ്റ്റേജ്, വാച്ച് ടവര്‍, കഫെറ്റീരിയ എന്നിവയുടെ നവീകരണം നടപ്പാക്കും.

ടൂറിസം വകുപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സാങ്ക്ഷന്‍ കമ്മിറ്റിയാണ് പദ്ധതി സംബന്ധിച്ച വിശദമായ അവലോകനം നടത്തിയത്.
Advertisment
Advertisment