/sathyam/media/media_files/2026/02/27/premachandran-shibu-2026-02-27-22-48-20.jpg)
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി സംസ്ഥാന നേതൃയോഗങ്ങളിൽ നടന്ന തർക്കം ആർ.എസ്.പി നേതൃത്വത്തിലെ ഭിന്നതയുടെ തുടർച്ച.
സംസ്ഥാനത്ത് ആർ.എസ്.പിയെ നയിക്കുന്ന സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണും പാർട്ടി ദേശിയ സെക്രട്ടേറിയേറ്റ് അംഗം എൻ.കെ.പ്രേമചന്ദ്രൻ എം.പിയും തമ്മിലുളള പോരാണ് സ്ഥാനാർത്ഥി നിർണയത്തെ തർക്കത്തിൽ എത്തിച്ചത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചവറയിൽ ഷിബൂ ബേബിജോണിൻെറ തോൽവിയോടെ നീറിത്തുടങ്ങിയ ഭിന്നതയാണ് സ്ഥാനാർത്ഥി നിർണയത്തിലെ പരസ്യമായ പോരിൽ കലാശിച്ചത്.
ചവറയിലെ വിജയത്തിന് പ്രേമചന്ദ്രൻ കാര്യമായി പ്രവർത്തിച്ചില്ലെന്നും വേണ്ടവിധം സഹായിച്ചില്ലെന്നും ഷിബു ബേബിജോണിനും അദ്ദേഹത്തെ അനുകൂലിക്കുന്നവർക്കും പരാതിയുണ്ടായിരുന്നു.
/sathyam/media/post_attachments/web-news/en/2026/01/NMAN0646287/image/n-k-premachandran.1.3647005-415052.jpg)
പാർട്ടിയിൽ വേറെയാരും പാർലമെൻറി പദവികളിൽ വേണ്ടെന്ന താൽപര്യമാണ് ചവറയിലെ ഷിബുവിൻെറ തോൽവിയുടെ കാരണമെന്നും നേതാക്കൾ സംശയിച്ചിരുന്നു.
അവിടെ തുടങ്ങിയ ഭിന്നത നീറി നീറി സ്ഥാനർത്ഥി നിർണയത്തിൽ എത്തി പൊട്ടിത്തെറിക്കുകയാണ് ഉണ്ടായത്.
വീണ്ടും ചവറയിൽ മത്സരിക്കാനിറങ്ങുന്ന ഷിബുവിനെ തോൽപ്പിക്കാൻ പ്രേമചന്ദ്രൻ നേരത്തെ തന്നെ ശ്രമം തുടങ്ങിയന്ന സംശയവും ഇപ്പോഴത്തെ ഭിന്നതക്ക് ആക്കം കൂട്ടിയിട്ടുണ്ട്.
ചവറയിൽ ഷിബുവിനെ തോൽപ്പിക്കുകയും മകൻ കാർത്തിക്ക് പ്രേമചന്ദ്രനെ ഇരവിപുരത്ത് നിന്ന് മത്സരിച്ച് ജയിപ്പിച്ച് മന്ത്രിയാക്കുകയുമാണ് പ്രേമചന്ദ്രൻെറ ലക്ഷ്യമെന്നാണ് എതിർഭാഗം സംശയിക്കുന്നത്.
അതുകൊണ്ടാണ് പ്രേമചന്ദ്രൻെറ മകന് ഇരവിപുരത്ത് സീറ്റ് നൽകാനുളള നീക്കത്തെ ഷിബു ബേബിജോണും ഒപ്പമുളളവരും നഖശിഖാന്തം എതിർത്തത്.
സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭൂരിപക്ഷവും കാർത്തിക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നതിനെ അനുകൂലിച്ചിട്ടും ഷിബു ബേബിജോൺ വഴങ്ങാൻ കൂട്ടാക്കിയില്ല.
കാർത്തിക്കിനെ മത്സരിപ്പിക്കാനാണ് നീക്കമെങ്കിൽ പാർട്ടി പിളരുമെന്ന് ഷിബു ബേബിജോൺ ഭീഷണി മുഴക്കിയതിനെ തുടർന്നാണ് ഇരവിപുരത്ത് സമവായ സ്ഥാനാർത്ഥിയായി ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹനെ നിശ്ചയിച്ചത്.
സംസ്ഥാന കമ്മിറ്റിയിലും കാർത്തിക്ക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കാൻ പ്രേമചന്ദ്രൻ പക്ഷം മുറവിളി കൂട്ടിയെങ്കിലും അവിടെയും തർക്കവും ഭിന്നതയും ഉണ്ടായി.
/sathyam/media/post_attachments/web-news/en/2026/02/NMAN0658455/image/karthik-premachandran.1.3725065-639382.webp)
സംസ്ഥാന സമിതിയെ കൊണ്ട് കാർത്തിക്ക് പ്രേമചന്ദ്രനെ സ്ഥാനാർത്ഥിയാക്കാനുളള തീരുമാനം എടുപ്പിക്കാനാണ് ശ്രമമെന്ന് തിരിച്ചറിഞ്ഞ ഷിബു ബേബിജോൺ വിഭാഗം ശക്തമായ എതിർപ്പുയർത്തി.
കുന്നത്തൂരിൽ ആർവൈഎഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂരിനെ വീണ്ടും മത്സരിപ്പിക്കാൻ ധാരണയായ സാഹചര്യത്തിൽ ആർവൈഎഫിൽ നിന്ന് വീണ്ടുമൊരാളെ കൂടി സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടതില്ലെന്ന സീറ്റ് നൽകേണ്ടതില്ലെന്ന് ഒരുപക്ഷം വാദിച്ചു.
കാർത്തിക്ക് പ്രേമചന്ദ്രന് വഴി ഒരുക്കുന്നതിന് വേണ്ടിയുളള പ്രേമചന്ദ്രൻ വിഭാഗത്തിൻെറ തന്ത്രമായിരുന്നു അത്. എന്നാൽ വിട്ടുവീഴ്ചക്കില്ലെന്ന് ഷിബു ബേബിജോൺ പക്ഷം നിലപാടെടുത്തതോടെ സംസ്ഥാന കമ്മിറ്റിയും സമവായ സ്ഥാനാർത്ഥിയായ വിഷ്ണു മോഹനിലേക്ക് തന്നെ എത്തി.
ആർ.എസ്.പിയുടെ വിദ്യാർത്ഥി സംഘടനയായ പി.എസ്.യുവിൻെറ സംസ്ഥാന സെക്രട്ടറിയായിരുന്ന വിഷ്ണു വിദ്യാർത്ഥി ജീവിതകാലം മുതൽ തന്നെ ആർ.എസ്.പിയുടെ സജീവ പ്രവർത്തകനാണ്.
2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി സ്ഥാനാർത്ഥിയായി കൊല്ലം നഗരസഭയിലേക്ക് മത്സരിച്ചിരുന്നു.
/filters:format(webp)/sathyam/media/media_files/2025/12/27/shibu-baby-john-2025-12-27-10-38-14.jpg)
പ്രേമചന്ദ്രനും ഷിബു ബേബിജോണിനും ഒരുപോലെ സ്വീകാര്യനായ യുവനേതാവാണ് വിഷ്ണു മോഹൻ. അതാണ് തർക്കത്തിന് ഒടുവിൽ സമവായം എന്ന നിലയിൽ വിഷ്ണു മോഹൻെറ പേരിലേക്കെത്തിയത്.
ചവറ പോലെ തന്ന ആർ.എസ്.പിയുടെ പരമ്പരാഗത മണ്ഡലമായ ഇരവിപുരത്ത് മകൻ കാർത്തിക്ക് പ്രേമചന്ദ്രനെ മത്സരിപ്പിക്കാൻ പ്രേമചന്ദ്രൻ നീക്കം തുടങ്ങിയിട്ട് കുറച്ചുനാളുകളായി.
കൊല്ലത്തെ എഞ്ചിനീയറിങ്ങ് കോളജിൽ അധ്യാപകനായ കാർത്തിക് പ്രേമചന്ദ്രൻ ഇരവിപുരത്ത് മത്സരിക്കുമെന്ന് ചില മാധ്യമങ്ങളിലൂടെ വാർത്ത പുറത്തുവിട്ടുകൊണ്ടായിരുന്നു തുടക്കം.
മകൻ സ്ഥാനാർത്ഥിയായാൽ പാർട്ടിയിലും പൊതുസമൂഹത്തിലും ഉണ്ടാകുന്ന പ്രതികരണം അറിയാനായിരുന്നു ഇത്. ആർ.എസ്.പിയുടെ ട്രേഡ് യൂണിയനായ യു.ടി.യു.സിയുടെ പ്രതിനിധികളാണ് സാധാരണ ഇരവിപുരത്ത് ആർ.എസ്.പിയുടെ സ്ഥാനാർത്ഥിയാകുക.
കശുവണ്ടി മേഖലയിൽ പ്രവർത്തിക്കുന്ന നേതാക്കളെയും പാർട്ടിയുടെ മറ്റ് നേതാക്കളെയും തഴഞ്ഞാണ് പ്രേമചന്ദ്രൻ ഇരവിപുരത്ത് മകനെ മത്സരിപ്പിക്കാൻ ശ്രമം നടത്തിയത്.
ഇത് പാർട്ടി നേതാക്കൾക്കും പ്രവർത്തകർക്കും ഇടയിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചെങ്കിലും പ്രേമചന്ദ്രൻെറ അപ്രീതിക്ക് പാത്രം ആകുമെന്ന ഭയത്തിൽ പരസ്യ പ്രതികരണത്തിന് മുതിർന്നിരുന്നില്ല.
പാർട്ടിക്കകത്ത് പുകഞ്ഞുകൊണ്ടിരുന്ന എതിർപ്പും പ്രതിഷേധവുമാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലും
സംസ്ഥാന കമ്മിറ്റിയിലും പുറത്തുചാടിയത്.
/sathyam/media/post_attachments/content/dam/mm/mnews/archive/kerala/politics/images/2026/1/8/shibubaby-john-189778.jpg?w=900&h=504)
എല്ലാക്കാലവും പാർട്ടി പദവികളും പാർലമെൻററി പദവികളും കൈയ്യടക്കി വെച്ചിരുന്നവർ ശിഷ്ടകാലം മക്കളെക്കൂടി പ്രതിഷ്ഠിക്കാൻ ശ്രമം നടത്തുകയാണ്.
അതാണ് പ്രതിഷേധത്തിന് കാരണമായതെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.എന്നാൽ മക്കൾ രാഷ്ട്രീയത്തെ കുറിച്ച് ആക്ഷേപം ഉന്നയിക്കാൻ ഷിബു ബേബിജോണിന് അർഹതയൊന്നുമില്ലെന്നാണ് പ്രേമചന്ദ്രൻ പക്ഷത്തിൻെറ അഭിപ്രായം.
ബേബിജോൺ രോഗഗ്രസ്തനായ കാലത്താണ് അതുവരെ രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന ഷിബു ബേബിജോൺ ആർ.എസ്.പിയിലേക്ക് വരുന്നതും പിതാവിൻെറ പിൻഗാമിയായി ചവറയിൽ നിന്ന് മത്സരിച്ച് ജയിക്കുകയും ചെയ്തത്.
വിദ്യാർഥി ജീവിതത്തിലോ യുവാവായിരുന്ന കാലത്തോ പാർട്ടിക്ക് വേണ്ടി വിയർപ്പൊഴുക്കിയിട്ടില്ലാത്ത ഷിബു, ബേബിജോണിൻെറ മകനായത് കൊണ്ടുമാത്രമാണ് നേതൃത്വത്തിലേക്ക് വന്നതെന്നും പ്രേമചന്ദ്രൻ അനുകൂലികൾ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ വിദ്യാർത്ഥി ജീവിതം മുതൽ ആർ.എസ്.പിക്കാരനായിരുന്ന പ്രേമചന്ദ്രൻ നാവായിക്കുളം ഗ്രാമപഞ്ചായത്ത് അംഗം മുതലുളള പദവികൾ പ്രവർത്തിച്ച് നേടിയതാണെന്നും അവർ പറയുന്നു.
ഇരവിപുരം സീറ്റിനെ ചൊല്ലി ആർ.എസ്.പി സംസ്ഥാന നേതൃത്വത്തിൽ ഉണ്ടായിരിക്കുന്ന ഭിന്നത രാഷ്ട്രീയ എതിരാളികൾക്ക് ആയുധമായിരിക്കുകയാണ്.ഭിന്നത മണ്ഡലത്തിലെ വിജയസാധ്യതയെ വരെ ബാധിച്ചേക്കുമെന്ന് ആശങ്കയുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us