/sathyam/media/media_files/2025/04/16/IvEZYNGHBRjT63vXtxPj.webp)
കൊല്ലം: കൊല്ലം പൂരത്തിലെ കുടമാറ്റ ചടങ്ങിൽ ആര്‍.എസ്.എസ് നേതാവിന്‍റെ ചിത്രം ഉയര്‍ത്തിയത് വിവാദത്തിൽ. സംഭവത്തിൽ തിരുവിതാംകൂർ – കൊച്ചി ഹിന്ദുമത സ്ഥാപന നിയമപ്രകാരം കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്.
സംഭവം ദേവസ്വം വിജിലൻസ് അന്വേഷിക്കുമെന്നും നിജസ്ഥിതി ബോധ്യപ്പെട്ടാൽ നടപടിയുണ്ടാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് പ്രശാന്ത് പറഞ്ഞു.
ഇരുപതോളം ആനകൾ രണ്ട്​ ഭാഗത്തായി നിരന്ന്​ പൂരത്തിന്‍റെ ഭാഗമായ കുടയും ചമയവും മാറുന്ന ചടങ്ങിലാണ് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ ചിത്രം ഉയര്‍ത്തിയത്.
കൊല്ലം പൂരത്തോടനുബന്ധിച്ച്​ താമരക്കുളം മഹാഗണപതി ക്ഷേത്രവും പുതിയകാവ്​ ഭഗവതി​ക്ഷേത്രവുമാണ്​ ഇരുഭാഗത്തുനിന്ന്​ കുടമാറ്റം നടത്തുന്നത്​.
ഇതിൽ പുതിയകാവ്​ ക്ഷേത്രം ഉയർത്തിയ ചമയത്തിലാണ്​ നവോത്ഥാന നായകരായ അംബേദ്​കർ, സുഭാഷ്​ ചന്ദ്രബോസ്​, വിവേകാനന്ദൻ , ശ്രീനാരായണ ഗുരു എന്നിവരുടെ ചിത്രത്തിനൊപ്പം ഹെഡ്ഗേവാറിന്‍റെ ചിത്രവും ഉയർത്തിയത്.
ദേവസ്വം ബോർഡിന്‍റെ നിയന്ത്രണമില്ലാത്ത ഈ ക്ഷേത്രം പരിപാലിക്കുന്നവരിൽ അധികവും സംഘ്​ പരിവാർ ആശയക്കാരാണ്​.
ഉത്സവങ്ങളിൽ രാഷ്ട്രീയം കലർത്തരുതെന്ന ഹൈകോടതി നിർദേശം മറികടന്നാണ് കഴിഞ്ഞദിവസത്തെ സംഭവം.
സംഭവത്തിൽ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നൽകിയിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിലാണ് പരാതി നൽകിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us