എസ്ഡിപിഐക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രകടനം. പ്രതിഷേധ പ്രകടനം പാനൂരില്‍ ബോംബ് പിടിച്ചെടുത്തെന്ന് വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ

ബോംബ് നിര്‍മാണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ചായിരുന്നു പ്രകടനം നടത്തിയത്

New Update
BJP

കണ്ണൂര്‍: എസ്ഡിപിഐക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി ആര്‍എസ്എസ് പ്രകടനം.

Advertisment

പാനൂരില്‍ ബോംബ് പിടിച്ചെടുത്തെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് പ്രകടനവുമായി എത്തിയത്.

പിന്നീടാണ് പിടിച്ചെടുത്തത് ബോംബല്ല, ഡപ്പിയില്‍ പാറപ്പൊടി നിറച്ചതാണെന്ന് പൊലീസിന് മനസിലാവുന്നത്. ബോംബ് നിര്‍മാണത്തിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ചായിരുന്നു പ്രകടനം നടത്തിയത്. 'ഓര്‍മയില്ലേ കണ്ണവം, ഓര്‍മയില്ലേ സലാവുദ്ദീനെ, ചത്തുമലച്ചു കിടന്നില്ലേ, ഓര്‍ത്തുകളിച്ചോ ചെറ്റകളേ' എന്നിങ്ങനെയാണ് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയത്.

ഈ കഴിഞ്ഞ തിങ്കളാഴ്ചയാണ് മൊകേരി തങ്ങള്‍പീടികയില്‍ സ്‌കൂള്‍ മൈതാനത്തിനു സമീപത്തുനിന്നായി ഐസ്‌ക്രീം ബോംബിനു സമാനമായ 8 ഡപ്പികളും വടിവാളും കണ്ടെത്തിയത്. 

ബോംബിനു പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ചാണ് ഇന്നലെ രാവിലെ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

വൈകിട്ട് ബോംബ് സ്‌ക്വാഡ് എത്തി നിര്‍വീര്യമാക്കാന്‍ എടുത്തപ്പോഴാണ് ഐസ്‌ക്രീം ഡപ്പിക്കകത്ത് പാറപ്പൊടിയാണെന്ന് മനസ്സിലായത്. കബളിപ്പിക്കാന്‍ ചെയ്തതാണെന്നാണ് പൊലീസ് കരുതുന്നത്.

Advertisment