എന്തിനാണ് ഈ ഗാനം ആർഎസ്എസിന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാവരും മാറ്റിയെ തീരൂ : കോൺ​ഗ്രസ് നേതാവ്

കുട്ടികള്‍ പാടിയത് ഒരു വിവാദഗാനമല്ലെന്നും വർഷങ്ങൾക്ക് മുൻപ് താനും ഭാരത് സ്‌കൗട്ട് ആൻഡ് ഗെയ്ഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിട്ടുണ്ടെന്നും എൻ എസ് നുസൂർ

New Update
congress

തിരുവനന്തപുരം: എറണാകുളം- ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ ഉദ്ഘാടനവേളയിൽ ട്രെയിനിൽ വിദ്യാർത്ഥികൾ ഗണഗീതം പാടിയതിനെ പിന്തുണച്ച് മുന്‍ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ. 

Advertisment

കുട്ടികള്‍ പാടിയത് ഒരു വിവാദഗാനമല്ലെന്നും വർഷങ്ങൾക്ക് മുൻപ് താനും ഭാരത് സ്‌കൗട്ട് ആൻഡ് ഗെയ്ഡ്‌സ് ക്യാമ്പുകളിൽ ഈ ഗാനം പാടിയിട്ടുണ്ടെന്നും എൻ എസ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചു. 

എന്തിനാണ് ഈ ഗാനം ആർഎസ്എസിന് തീറെഴുതുന്നത്. അവർ പാടുന്ന ഗാനങ്ങളെല്ലാം അവരുടേതാണ് എന്ന ചിന്താഗതി എല്ലാവരും മാറ്റിയെ തീരൂവെന്നും വിവാദ ഗണഗീതാലാപന വീഡിയോ പങ്കുവെച്ച് എൻ എസ് നുസൂർ കുറിച്ചു.

ഗാനം ആലപിച്ച കുട്ടികൾക്ക് ആശംസകൾ നേർന്നുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Advertisment