Advertisment

റബറിനെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ കേന്ദ്രം ഇടപെടുമോ? ഇറക്കുമതി നിയന്ത്രണം ഉള്‍പ്പടെ പരിഗണനയില്‍ ഉണ്ടായിട്ടും കേന്ദ്രം അനുകൂല നടപടി സ്വീകരിക്കുന്നില്ല; കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉപതെഞ്ഞെടുപ്പില്‍ പോലും ചര്‍ച്ചയാകുന്നില്ലെന്നും ആക്ഷേപം

കഴിഞ്ഞ ദിവസങ്ങളില്‍ 181 രൂപ വരെയായി ആര്‍.എസ്.എസ് 4ന് റബര്‍ബോര്‍ഡ് വില താഴ്ന്നിരുന്നു

New Update
rubber industry

കോട്ടയം: റബര്‍ മേഖലയെ തകര്‍ച്ചയില്‍ നിന്നു കരകയറ്റാന്‍ കേന്ദ്രം ഇടപെടണമെന്ന് ആവശ്യം. തുടര്‍ച്ചയായി വില ഇടിയുന്നതു കാരണം 175 രൂപയ്ക്കു പോലും ചരക്കെടുക്കാന്‍ വ്യാപാരികള്‍ തയാറാകുന്നില്ല.

Advertisment

വ്യവസായികള്‍ വിപണിയില്‍ നിന്നു വിട്ടുനില്‍ക്കുകയും വന്‍ തോതില്‍ ഇറക്കുമതി ചെയ്തതാണു പ്രതിസന്ധിക്കു കാരണം. റബര്‍ബോര്‍ഡ് വില ആര്‍.എസ്.എസ്. 4ന് 184 രൂപയും ആര്‍.എസ്.എസ്. 5ന് 180 രൂപയുമാണ്.


കഴിഞ്ഞ ദിവസങ്ങളില്‍ 181 രൂപ വരെയായി ആര്‍.എസ്.എസ് 4ന് റബര്‍ബോര്‍ഡ് വില താഴ്ന്നിരുന്നു. വീണ്ടും മൂന്നു രൂപ കൂടിയിട്ടുണ്ടെങ്കിലും പ്രയോജനം കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.


ഇറക്കുമതി നിയന്ത്രണം ഉള്‍പ്പടെ കേന്ദ്രത്തിന്റെ പരിഗണനയില്‍ എത്തിയ വിഷയമാണ്. എന്നാല്‍, ഇതില്‍ തീരുമാനമെടുക്കാന്‍ ക്രേന്ദം ഇതുവരെ മുതിര്‍ന്നിട്ടില്ല.

563536666

വന്‍കിട കമ്പനികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണു കേന്ദ്ര സര്‍ക്കാര്‍ മൗനം തുടരുന്നതെന്നു കര്‍ഷക സംഘടനകള്‍ ആരോപിക്കുന്നു.

രാജ്യാന്തര ലാറ്റിക്സ് വില പ്രസിദ്ധീകരിക്കുന്നതിന് റബര്‍ ബോര്‍ഡ് മലേഷ്യന്‍ വിലയെ ആശ്രയിക്കുന്നത് സംബന്ധിച്ച് ആശങ്കയും കര്‍ഷക സംഘടകള്‍ പങ്കുവെക്കുന്നുണ്ട്.

മുന്‍പുണ്ടായിരുന്നപോലെ മലേഷ്യ ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ സ്വാധീനം ചെലുത്തുന്നവരല്ലെന്നും അതിനാല്‍ തായ്‌ലന്‍ഡ്, ഇന്‍ഡോനേഷ്യ, വിയറ്റ്നാം, തുടങ്ങിയ പ്രമുഖ ഉല്‍പാദകരാജ്യങ്ങളിലെ വില പ്രസിദ്ധപ്പെടുത്തണമെന്നാണ് ആവശ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്.

അതേ സമയം സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും എം.പിമാരുമൊന്നും നിലവിലെ പ്രതിസന്ധി ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്നു ആക്ഷേപവും കര്‍ഷകര്‍ക്കുണ്ട്.

ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോലും റബര്‍ ഒരു ചര്‍ച്ചാ വിഷയമായി മാറുന്നില്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.

പലരും കര്‍ഷകരെ മറന്ന മട്ടിലാണ് വിവാദങ്ങളുടെ പിന്നാലെ മാത്രം പോകുന്നത്. ഈ നിലപാട് മാറ്റണമെന്നും കര്‍ഷകരെ സംരക്ഷിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്നുമാണ് ആവശ്യം.

Advertisment