റബറിനെ വാണിജ്യ വിളയില്‍ നുന്നു മാറ്റി തരണമെന്നു റബര്‍ കര്‍ഷകന്‍. അതു വലിയ ഒരു കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നു സുരേഷ് ഗോപി. പാലായിലെ കലുങ്ക് സഭയില്‍ കേന്ദ്ര സര്‍ക്കാരിന്റെയും റബര്‍ ബോര്‍ഡിന്റെയും നിലപാട് ചോദ്യം ചെയ്തു കര്‍ഷകന്‍

New Update
KALINKU CHARCHA

കോട്ടയം: റബറിനെ വാണിജ്യ വിളയില്‍ നുന്നു മാറ്റി തരണമെന്നു റബര്‍ കര്‍ഷകന്‍. അതു വലിയ ഒരു കാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപി. പാലായിലെ കലുങ്ക് സഭയില്‍ വെച്ചാണു റബര്‍ വിഷയം ഉന്നയിക്കപ്പെട്ടത്. റബറിനെ വാണിജ്യ വിളയില്‍ ഉള്‍പ്പെടുത്തിയതു വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

Advertisment

റബര്‍ ബോര്‍ഡ് കഴിഞ്ഞ തവണ പുറത്തിറക്കിയ റബര്‍ മാസികയില്‍  സംസ്ഥാനത്ത് ഒന്നേകാല്‍ ലക്ഷം ഹെക്ടര്‍ റബര്‍ തോട്ടങ്ങള്‍ വെട്ടാതെ കിടക്കുകയാണെന്നു റബർ ബോർഡ് ചെയർമാൻ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഈ സാഹചര്യത്തിലും കേന്ദ്രം റബര്‍ ഇറക്കുമതി പ്രോത്സാഹിപ്പിക്കുകയാണു ചെയ്യുന്നത്.

കേന്ദ്ര സര്‍ക്കാര്‍ നയം തിരുത്തിയാല്‍ കര്‍ഷകര്‍ക്കു പ്രയോജനപ്പെടുമെന്നും കര്‍ഷകന്‍ പറഞ്ഞു. എന്നാല്‍, വിഷയം അത്ര ചെറുതല്ലെന്നു സുരേഷ് ഗോപി പറഞ്ഞു. റബറിനെ വാണിജ്യ വിളയില്‍ നുന്നു മാറ്റുന്നതു സംബന്ധിച്ചു വാണിജ്യമന്ത്രാലയവുമായി ചര്‍ച്ച നടക്കുന്നുണ്ട്.

റബര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട ആസിയാന്‍ കരാര്‍ ഉള്ളതിനാല്‍ അതില്‍ നിന്നു പെട്ടന്നു പിന്മാറാന്‍ കഴിയിെല്ലന്നും സുരേഷ് ഗോപി പറഞ്ഞു. അതേസമയം, സിന്ധറ്റിക് റബര്‍ ഇംപോര്‍ട്ട് ഇന്ത്യയില്‍ ആരൊക്കെ ചെയ്യുന്നുണ്ട്. അവരില്‍ പാലാക്കാരുണ്ടോയെന്നു നിങ്ങള്‍ അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Advertisment