/sathyam/media/media_files/2025/02/01/aDNRXYms6SWZkEAmsjLl.jpg)
കോട്ടയം: സംസ്ഥാന ബജറ്റിനു പിന്നാലെ കേന്ദ്ര ബജറ്റിലും റബര്‍ കര്‍ഷകര്‍ക്ക് അവഗണന.. ഇന്ത്യയില്‍ വളരുന്ന റബര്‍ വ്യവസായത്തിന്റെ അവശ്യഘടകമായ സ്വാഭാവിക റബറിന്റെ ഉത്പാദനം പ്രധാന ഉല്‍പ്പാദന മേഖലയായ കേരളത്തില്‍ അനുദിനം കുറഞ്ഞു വരികയാണ്. നഷ്ടത്തില്‍ റബ്ബര്‍ കൃഷി തുടരുന്ന കര്‍ഷകരുടെ നിലനില്‍പ്പ് ഉറപ്പ് വരുത്തുവാനുള്ള ഒരു ശ്രമം പോലും ബജറ്റ്‌റില്‍ ഉണ്ടാകാത്തത് കൃഷിക്കാരോടൊപ്പം നാളെ റബര്‍ വ്യവസായത്തെയും ബാധിക്കും.
/filters:format(webp)/sathyam/media/media_files/2025/01/29/6U6OkzF0AwBl9OWkEPTV.jpg)
സ്വാഭാവിക റബറിന്റെ ന്യായ വിലതകര്‍ക്കുന്ന കോമ്പൗണ്ട് റബ്ബറിന്റെ അനിയന്ത്രിതമായ ഇറക്കുമതി മൂലം കോടിക്കണക്കിനു രൂപയുടെ നികുതി നഷ്ടം ഉണ്ടായിട്ടും തടയാന്‍ ശ്രമിക്കാത്തതു ടയര്‍ വ്യവസായികളെ സഹായിക്കാന്‍ വേണ്ടിയാണെന്നു ഇതിനോടകം വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.
റബര്‍ കര്‍ഷകര്‍ക്കു താങ്ങ് വില 250 രൂപയാക്കുമെന്നു പറഞ്ഞവര്‍ തന്നെ പത്തുവര്‍ഷം കൊണ്ട് ഈ മേഖലയെ തകര്‍ത്തു. ഈ ഘട്ടത്തില്‍ കേന്ദ്രവും ഒന്നും ചെയ്യുന്നില്ലെന്നു കര്‍ഷക സംഘടനകള്‍ പറയുന്നു. കേരളത്തിലെ കര്‍ഷകരില്‍ 30 ശതമാനം മാത്രമാണു ഷീറ്റ് തയാറാക്കുന്നത്. 55 ശതമാനം കര്‍ഷകരും ലാറ്റക്‌സായി റബര്‍ വില്‍ക്കുകയാണ്.
/filters:format(webp)/sathyam/media/media_files/TDsy1DDio5UprJ3LtwfM.jpg)
15 ശതമാനം കര്‍ഷകര്‍ കപ്പ് ലംബായി റബര്‍ വില്‍ക്കുന്നു. ലാറ്റക്‌സ് വില്‍ക്കുന്നവര്‍ക്കു വിലസ്ഥിരതാ പദ്ധതിയില്‍നിന്നു കാര്യമായ സാമ്പത്തിക നേട്ടമില്ലെന്നും കര്‍ഷകര്‍ പറയുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു മുന്‍പായി വില 200 രൂപയായി സംസ്ഥാന സർക്കാർ ഉയര്‍ത്തിയത്. എന്നാല്‍, റബറിനു വില ശരാശരി 180 മുതല്‍ 200 രൂപവരെ കിട്ടുന്നതുകൊണ്ടു പദ്ധതിയില്‍ ചേരാന്‍ പോലും പല കര്‍ഷകരും തയാറായിട്ടില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us