വിലയോ വിപണിയോ നിയന്ത്രിക്കുന്നതിൽ യാതൊരു ബന്ധവുമില്ലാതെ പാവം കര്‍ഷകര്‍. മുന്നില്‍ മാര്‍ഗങ്ങളില്ല, ആകെ സാധിക്കുന്നത് സ്വയം ആവലാതി പറയാന്‍ മാത്രം ! സ്വാഭാവിക റബറിൻ്റെ വിലയിടിക്കുന്നത് ടയർ ലോബി, ഒപ്പം ചില മലയാളം പത്രങ്ങളും. പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്‌

സ്വാഭാവിക റബറിൻ്റെ വിലയിടിച്ച് കർഷകൻ്റെ നെഞ്ചത്തടിക്കുന്നതു വലിയ ടയർ ഉൽപ്പാദകരുടെ സഖ്യവും മലയാളത്തിലെ ചില പത്രങ്ങളുമാണെന്ന് പഠന റിപ്പോർട്ട്

New Update
rubber 1

കോട്ടയം: സ്വാഭാവിക റബറിൻ്റെ വിലയിടിച്ച് കർഷകൻ്റെ നെഞ്ചത്തടിക്കുന്നതു വലിയ ടയർ ഉൽപ്പാദകരുടെ സഖ്യവും മലയാളത്തിലെ ചില പത്രങ്ങളുമാണെന്ന് പഠന റിപ്പോർട്ട് പറയുന്നു. വിലയിടിക്കാൻ ടയർ കമ്പനികൾ ഒത്തുകളിക്കുന്നു. ഉൽപ്പാദനം, വിപണനം, വില എന്നിവയിൽ യാതൊരു നിയന്ത്രണവുമില്ലാത്ത ചെറുകിട കർഷകർക്ക് ആവലാതി സ്വയം പറയാനല്ലാതെ മറ്റൊരു മാർഗവുമില്ല.

Advertisment

വില നിശ്ചയിക്കുന്നതിൽ മലയാളം പത്രങ്ങൾക്ക് പങ്കുണ്ട്. ഒരേ ഗുണനിലവാരമുള്ള സ്വാഭാവിക റബറിന്  വിവിധ ജില്ലകളിൽ മൂന്നു വില കൊടുക്കുന്നു. അതുപോലെ വ്യാപാരി വില എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന വില യഥാർഥ വിലയെക്കാൾ താഴെയാണ്. റബർ ബോർഡ് പ്രസിദ്ധീകരിക്കുന്ന വിലയാണ് യഥാർഥ വില.

 രാജ്യാന്തര വില പ്രസിദ്ധീകരിക്കുന്നതിലും ഇതേ പ്രശ്നമുണ്ട്. പക്ഷേ, നിസ്സഹായരായ കർഷകർ നിർഭാഗ്യവശാൽ താഴ്ന്ന വിലയ്ക്ക് വിൽക്കാൻ പ്രേരിതരാകുന്നു. സ്വാഭാവിക റബറിൻ്റെ അന്തർദേശീയ വില കൂടി വരുമ്പോൾ തദ്ദേശീയ വിലയും അന്തർദേശീയ വിലയും ഒരു പോലെയാകുന്നതെങ്ങനെ എന്നാണ് സംവാദത്തിനു വിധേയമാക്കേണ്ട വിഷയം.

"വലിയ കച്ചവടവും സഖ്യരൂപീകരണവും: കേരളത്തിലെ സ്വാഭാവിക റബിൻ്റെ വിപണി " എന്ന വിഷയത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പബ്ലിക് പോളിസി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു പുറത്തുവിട്ടത

Advertisment