സ്ത്രീകൾക്ക് അവരുടെ വീട്ടിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്: എസ്. ശാരദക്കുട്ടി

 ഒരു സ്ത്രീ താമസിക്കുന്ന വീട്ടിലേക്ക് അവരുടെ സുഹൃത്ത് പരസ്പര സമ്മതത്തോടെ വരുന്നതിൽ നാട്ടുകാർ ഇടപെടേണ്ട ആവശ്യമില്ല.

New Update
Untitled

കൊച്ചി: തൻ്റെ വീട്ടിലേക്ക് സുഹൃത്തുക്കളെ ക്ഷണിക്കാൻ ഒരു സ്ത്രീക്ക് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി.

Advertisment

 ഒരു സ്ത്രീ താമസിക്കുന്ന വീട്ടിലേക്ക് അവരുടെ സുഹൃത്ത് പരസ്പര സമ്മതത്തോടെ വരുന്നതിൽ നാട്ടുകാർ ഇടപെടേണ്ട ആവശ്യമില്ല. ഭർത്താവിൻ്റെയോ ഭാര്യയുടെയോ അനുവാദം അതിന് ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.


'പൊതു പ്രവർത്തകർക്ക് മാത്രമല്ല, എല്ലാവർക്കും അവരവരുടെ സുഹൃത്തുക്കളെ ഇഷ്ടത്തോടെ വീട്ടിലേക്ക് ക്ഷണിക്കാൻ അധികാരമുണ്ട്. വാതിൽ അടയ്ക്കുകയോ തുറക്കുകയോ ചെയ്യുന്നത് നാട്ടുകാരുടെ വിഷയമല്ല,' ശാരദക്കുട്ടി പറഞ്ഞു.


എന്നാൽ, ഒരു സ്ത്രീയുടെ സമ്മതമില്ലാതെ ആരെങ്കിലും അവരോട് മോശമായി പെരുമാറുകയോ, അവരുടെ ശരീരത്തിലോ താമസസ്ഥലത്തോ കടന്നുകയറ്റം നടത്തുകയോ ചെയ്താൽ അത് മറ്റൊരു വിഷയമാണെന്നും അവർ ചൂണ്ടിക്കാട്ടി. ഈ വ്യത്യാസങ്ങൾ മനസ്സിലാക്കാതെ നടത്തുന്ന കുപ്രചാരണങ്ങൾക്ക് വില കൽപ്പിക്കേണ്ടതില്ല.

താൻ ഉദ്ദേശിക്കാത്ത അർത്ഥത്തിൽ ഈ വിഷയത്തെ വളച്ചൊടിച്ച് ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയാൽ അതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Advertisment