'മതം ഏതായാലും വിശ്വാസം അപമാനിക്കപ്പെടരുത്'. പിണറായി സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്ത്. ലൈംഗിക വൈകൃതങ്ങൾ സംസ്ക്കാരമായി പ്രകടിപ്പിക്കുന്ന കമൂണിസ്റ്റ് തലച്ചോറുകൾ തച്ചുടയ്‌ക്കേണ്ട കാലം കഴിഞ്ഞുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
s suresh

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

Advertisment

ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയും അപമാനിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട സുരേഷ്, ‘സുവർണ്ണ കേരളം’ എന്ന പേരിൽ പുറത്തിറക്കിയ ലോട്ടറിയിലെ ചിത്രീകരണത്തിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. ഇത് വിശ്വാസികളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം ആരോപിച്ചു.

ലോട്ടറിയിലെ ചിത്രീകരണത്തിനെതിരെ ശക്തമായ പ്രതിഷേധം വേണമെന്നും എസ്. സുരേഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

Advertisment