ശബരിമലയില്‍ കനത്ത മഴ. മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ മഴ

ശബരിമലയില്‍ കനത്ത മഴ

author-image
ന്യൂസ് ബ്യൂറോ, പത്തനംതിട്ട
Updated On
New Update
Cloudburst in Ramanathapuram triggers torrential rainfall, red alert issued

പത്തനംതിട്ട: ശബരിമലയില്‍ കനത്ത മഴ. ഇന്നലെയും ഇന്നുമായി ശബരിമലയില്‍ പെയ്തത് ഈ വര്‍ഷം മണ്ഡലകാലം തുടങ്ങിയ ശേഷമുള്ള ഏറ്റവും വലിയ മഴ. വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ 24 മണിക്കൂറില്‍ സന്നിധാനത്ത് പെയ്തത് 68 മില്ലിമീറ്റര്‍ മഴയാണ്. 

Advertisment

ഇത് ഏറ്റവും കൂടിയ മഴയാണ്. ഇതേസമയം നിലയ്ക്കലില്‍ രേഖപ്പെടുത്തിയത് 73 മില്ലിമീറ്റര്‍ മഴയാണ്. വെള്ളിയാഴ്ച രാവിലെ 8.30 നും ഉച്ച 2.30 നും ഇടയില്‍ സന്നിധാനത്ത് 14.6 മില്ലിമീറ്റര്‍ മഴ ലഭിച്ചു. 


ഇതേസമയം നിലയ്ക്കലില്‍ 1.6 മില്ലിമീറ്ററും പമ്പയില്‍ 12.6 മില്ലിമീറ്ററും മഴ പെയ്തു. പത്തനംതിട്ട ജില്ലയില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടും വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടുമായിരുന്നു.

കാനനപാതകളില്‍ ഇതുവരെ നിയന്ത്രണമില്ല 

sabarimala 1
 

കനത്ത മഴയെ തുടര്‍ന്ന് ശബരിമലയിലേക്കുള്ള കാനനപാതകളില്‍ ഇതുവരെ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 


പാതകളില്‍ വഴുക്കല്‍ കാരണം തെന്നി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ ഭക്തര്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു.


വെള്ളിയാഴ്ച വൈകീട്ട് 3 മണിക്കുള്ള അറിയിപ്പുപ്രകാരം ആറാട്ട് കടവ് വിസിബിയിലെ ഇരുകരയിലെയും ഷട്ടറുകള്‍ പരമാവധി ഉയര്‍ത്തി. കൂടാതെ മറ്റ് 5 ഷട്ടറുകള്‍ കൂടി ഉയര്‍ത്തി മാറ്റിവെച്ചു. 

കേരള ജല അതോറിറ്റി വിസിബിയിലെ ഇടതുകരയിലെ ഷട്ടര്‍ 1.20 മീറ്റര്‍ ഉയര്‍ത്തുകയും മധ്യഭാഗത്തെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി മാറ്റിവെക്കുകയും ചെയ്തു.

Advertisment